ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാരക്രിയകൾ പൂർത്തീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടപ്പാവൂർ ഭഗവതിക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാരക്രിയകൾ പൂർത്തീകരിച്ചു. തന്ത്രി പ്രതിനിധി പള്ളിപ്പാട്ട് രാജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ ഞായറാഴ്ച നടന്ന സുബ്രഹ്‌മണ്യപൂജയോടെയാണ് സമാപനമായത്. 15-ന് വെള്ളി വേൽ പഴനി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെ രണ്ടുവർഷം മുമ്പ് നടത്തിയ ദേവപ്രശ്‌നത്തിൽ നിർദേശിച്ച എല്ലാ പരിഹാരക്രിയകളും പൂർത്തിയാകുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. ഞായറാഴ്ച ഭദ്രാക്ഷേത്രത്തിലെ പ്രതിഷ്ഠാദിന പൂജകളും നടന്നു.

ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിൽ പഠനത്തിൽ മികവ് തെളിയിച്ചള്ളവർക്കുള്ള എൻഡോവ്‌മെന്റ് വിതരണവും വിദ്യാഭ്യാസ ചികിത്സാ ധനസഹായ വിതരണവും നടന്നു. മാധ്യമ പ്രവർത്തകൻ പി.ജി. സുരേഷ്‌കുമാർ എൻഡോവ്‌മെന്റുകളും ധന സഹായവും വിതരണം ചെയ്തു. ഭരണസമിതി പ്രസിഡന്റ് എം.ജോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഭരണസമിതി വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ശ്രീഭദ്ര എവറോളിങ് ട്രോഫി പ്ലസ്ടുപരീക്ഷയിൽ മികച്ച വിജയം നേടിയ മാളവിക എം. നായർക്കും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ അഭിനയ രാജേഷിന് മെമന്റോയും നൽകി. സെക്രട്ടറി വി.കെ. ഗോപകുമാർ, ട്രഷറർ എം.ടി. സുരേഷ്, വൈസ് പ്രസിഡന്റ് വിദ്യാധരൻ അമ്പലാത്ത്, ജോയിന്റ് സെക്രട്ടറി ജാനേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...