വിവാഹമോചനക്കേസ് നല്‍കിയതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹമോചനക്കേസ് നല്‍കിയതിന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് പള്ളിച്ചല്‍, നരുവാമൂട്, മുക്കുനട, സോനു നിവാസില്‍ കുമാര്‍ (48) കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ ഇന്ന് വിധിക്കും. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇയാള്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. നേമം സ്വദേശിനി സുസ്മിത (36) ആണ് കൊല്ലപ്പെട്ടത്. 2016 ജൂണ്‍ അഞ്ചിനാണ് സംഭവം. വിമുക്തഭടനാണ് കുമാര്‍. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്.

ബന്ധം തുടരാനാവില്ലെന്ന് വന്നതോടെ വിവാഹമോചനത്തിന് കേസ് കൊടുത്തു. ഇതോടെ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കോടതി സുസ്മിതയ്ക്കൊപ്പം വിട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും മക്കളെ കുമാറിന്റെ കൂടെവിടാനും കോടതി നിര്‍ദേശിച്ചു. നേമം ശിവന്‍കോവിലിനു സമീപം വെച്ചാണ് കുട്ടികളെ കൈമാറിയിരുന്നത്. എന്നാല്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി നേമം ശിവന്‍കോവിലിനു സമീപം കാത്തുനിന്ന സുസ്മിതയെ കുമാര്‍ കത്തികൊണ്ട് 21 പ്രാവശ്യം കുത്തി. ഇയാളെ നാട്ടുകാര്‍ പിടികൂടിയാണ് നേമം പോലീസില്‍ ഏല്‍പ്പിച്ചത്. മക്കളായ സന്ദീപും വൈഷ്ണവിയും കോടതിയില്‍ കുമാറിനെതിരേ മൊഴിനല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...