വിവാഹമോചനം അവഗണനയും ക്രൂരതയുമാണ് ; ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പങ്കാളിയെ തുടർച്ചയായി അവഗണിക്കുന്നതും അസഹനീയമാം വിധം പെരുമാറുന്നതും വിവാഹമോചനത്തിന് ഉതകുന്ന ക്രൂരതയായി കണക്കാക്കാമെന്ന് ഹൈക്കോടതി. 14 വർഷമായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു കഴിയുന്ന മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹർജി തള്ളിയ ആലപ്പുഴ കുടുംബക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് സി. പ്രതീപ്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെ‌ഞ്ചിന്റെ നിരീക്ഷണം. ഹർജിക്കാരിക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.സംഭവിച്ചതെല്ലാം ദാമ്പത്യത്തിലെ സാധാരണ പ്രശ്നങ്ങളാണെന്നും യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ എതിർകക്ഷിയായ ഭർത്താവ് തയാറായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബക്കോടതി വിവാഹമോചനം നിരാകരിച്ചത്.

ഇത് തെറ്റായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സ്വതന്ത്രമായി ശബ്ദിക്കാൻ പോലും കഴിയാത്ത വിധമാണ് ഹർജിക്കാരി ഭർത്താവിനൊപ്പം 10 വർഷം കഴിഞ്ഞത്. 2010ൽ ഒരു ദിവസം മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ഒടുവിൽ യുവതി പിതാവിനൊപ്പം പോവുകയായിരുന്നു.ദാമ്പത്യത്തിലെ ക്രൂരത എന്നത് കണക്കിലെ കൃത്യത പോലെ നിർവചിക്കാനാകില്ലെങ്കിലും ഈ കേസിൽ തെളിവുകൾ ശക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാര്യയും കുട്ടിയുമുള്ള യുവാവിനൊപ്പം 17-ാം വയസിൽ ഹർജിക്കാരി ഒളിച്ചോടുകയായിരുന്നു. 2005ൽ നിയമപരമായി വിവാഹം ചെയ്തു. കുഞ്ഞ് ജനിച്ചതിന് ശേഷം തുടർച്ചയായ അവഗണനയും പീഡനവുമാണ് നേരിട്ടെന്ന് യുവതി വാദിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...

ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ : കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന്...

0
കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...