മക്കൾ സംരക്ഷിച്ചാലും സ്ത്രീയ്ക്ക് ഭർത്താവ് ജീവനാംശം നൽകണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അമ്മയെ മക്കള്‍ സംരക്ഷിക്കുന്നു എന്നതു കൊണ്ട് ജീവനാംശം നല്‍കുന്നതില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഹൈക്കോടതി. ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. അവിവാഹിതയായ മകളും തന്നോടൊപ്പമുള്ളതിനാല്‍ ചെലവിന് നല്‍കണമെന്നുമുള്ള ഭാര്യയുടെ ആവശ്യം കോടതി അംഗീകരിച്ചു

ജീവനാംശം നല്‍കാനുള്ള ഉത്തരവ് പാലിക്കാത്തതിനെതിരെ ഭാര്യയാണ് കുടുംബ കോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 24 മുതല്‍ 2020 ഫെബ്രുവരി 24 വരെയുള്ള ജീവനാംശമായി 288000 രൂപ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഇതോടൊപ്പം തന്നെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭാവിയിലേക്കുള്ള ജീവനാംശവും നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. അവിവാഹിതയായ മകളും തന്നോടൊപ്പമുള്ളതിനാല്‍ ചെലവിന് നല്‍കണമെന്നുമുള്ള ഭാര്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇത് ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് വിദേശത്ത് ജോലിയുള്ള രണ്ട് മക്കളുണ്ടെന്നും അവര്‍ സംരക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ മക്കള്‍ സംരക്ഷിക്കുന്നുവെന്ന കാരണത്താല്‍ ജീവനാംശം നല്‍കണമെന്ന ബാധ്യതയില്‍ നിന്ന് ഭര്‍ത്താവിന് ഒഴിയാനാവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്താക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...