നടി ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടെലിവിഷന്‍ താരം ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കവേയാണ് മരണം. 34 വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ദിവ്യയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. രക്തസമ്മര്‍ദവും കൂടി. ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

ഒരു കോമഡി പരിപാടിയുടെ ഷൂട്ടിങിനിടെയാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 28ന് കോവിഡ് സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ദിവ്യയുടെ വിയോഗം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു- ‘ജീവിതം നിങ്ങളെ സംബന്ധിച്ച് വളരെ കഠിനമായിരുന്നു എന്ന് അറിയാം. അസഹനീയമായ വേദന അനുഭവിച്ചു. ഇന്ന് വേദനകളും സങ്കടങ്ങളും ചതിയും കള്ളങ്ങളുമില്ലാത്ത ഒരിടത്താണ് നിങ്ങള്‍. നിങ്ങളെ മിസ് ചെയ്യും’- ദെവോലീന ഭട്ടാചാര്യ പറഞ്ഞു.

യേ റിഷ്താ ക്യാ കെഹ്‍ല്‍താ ഹെ, സന്‍സ്കാര്‍, ഉഡാന്‍, ജീത് ഗയി തോ പിയാ, വിഷ്, സന്‍സാരെ സബ്കോ പ്രീതോ തുടങ്ങിയവയാണ് ദിവ്യ ചെയ്ത പ്രധാന ടെലിവിഷന്‍ ഷോകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....