Friday, April 19, 2024 2:01 pm

പത്തനംതിട്ട ജില്ലാ കളക്ടര്‍  ശബരിമല അയ്യപ്പന്റെ തിരുവാഭരണ പേടകത്തെയും അതിരിക്കുന്ന വിശുദ്ധ സ്ഥലത്തെയും അപമാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടര്‍ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍  ശബരിമല അയ്യപ്പന്റെ തിരുവാഭരണം  സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ സ്ഥലത്തെ അപമാനിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് ജില്ലാ കളക്ടര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ച് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ, സെക്രട്ടറി നാരായണ വര്‍മ്മ, ട്രഷറര്‍ ദീപാ വര്‍മ്മ, കൊട്ടാര അംഗം മീരാ വര്‍മ്മ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Lok Sabha Elections 2024 - Kerala

പന്തളം കൊട്ടാരത്തില്‍ പാവനമായി സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണവും അത് കൊണ്ടുപോകുന്ന പേടകവും ഇന്ന് കളക്ടര്‍ ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ കൊട്ടാരം പ്രതിനിധികളും കൂടെയുണ്ടായിരുന്നു. ഈ വിശുദ്ധ സ്ഥലത്ത് ആരും പാദരക്ഷ ഉപയോഗിക്കാറില്ല. ഇത് പുറത്ത് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ തിരുവാഭരണ പേടകം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ പാദരക്ഷയും അണിഞ്ഞ് യാതൊരു കൂസലും ഇല്ലാതെയാണ് കടന്നുപോകുന്നത്.

ജില്ലാ കളക്ടരുടെ ഈ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹൈന്ദവര്‍ അല്ലാത്തവര്‍ പോലും ചെരുപ്പ് ധരിച്ചുകൊണ്ട് കടക്കുവാന്‍ മടിക്കുന്ന പാവനമായ സ്ഥലത്താണ് കളക്ടര്‍ ചെരുപ്പും ധരിച്ചുകൊണ്ട് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ശബരീനാഥിന്റെ ഭാര്യയാണ് കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. അതുകൊണ്ടുതന്നെ സി.പി.എം ഇത് ആയുധമാക്കുമെന്ന് തീര്‍ച്ചയാണ്.

കളക്ടറുടെ ഈ നടപടിയെക്കുറിച്ച് വ്യക്തത ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുവാന്‍ അവര്‍ തയ്യാറായില്ല. ഫോണ്‍ എടുക്കുവാനോ മെസ്സേജിന് ഉത്തരം നല്‍കുവാനോ അവര്‍ തയ്യാറായില്ല. ശബരിമല തീര്‍ഥാടനം ആരംഭിക്കാനിരിക്കെ യുവതിയായ ജില്ലാ കളക്ടര്‍ സന്നിധാനത് ഉള്‍പ്പെടെ പോയി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കേണ്ടതായി വരും. ഇത് തീര്‍ഥാടനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്നം.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലെ 8 മണ്ഡലങ്ങളിലെ ബൂത്തുകളിൽ വെബ് കാസ്റ്റിങ് ; തെരഞ്ഞടുപ്പ് തത്സമയം കാണാം

0
കൊച്ചി: സുരക്ഷാ കാര്യങ്ങളുടെ ഭാഗമായി കേരളത്തിലെ 8 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടപടികൾ...

അടൂര്‍ പരുത്തിപ്പാറ ജംഗ്ഷനില്‍ വേഗനിയന്ത്രണ സംവിധാനം ഇല്ലാത്തത്‌ അപകടങ്ങള്‍ക്കിടയാക്കുന്നു

0
അടൂര്‍ : മൂന്നു റോഡുകള്‍ സംഗമിക്കുന്ന പരുത്തിപ്പാറ ജംഗ്ഷനില്‍ വേഗനിയന്ത്രണ സംവിധാനം...

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക് ; കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി

0
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ്...

ദിശാസൂചക ബോര്‍ഡുകള്‍ കാടുമൂടിയത്‌ മൂലം വാഹന യാത്രികര്‍ ബുദ്ധിമുട്ടുന്നു

0
അടൂര്‍ : ദിശാസൂചക ബോര്‍ഡുകള്‍ കാടുമൂടിയത്‌ മൂലം വാഹന യാത്രികര്‍ ബുദ്ധിമുട്ടുന്നു....