ഗഡ്ചിറോളിയിൽ 26 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : ഗഡ്ചിറോളിയിൽ 26 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. വനത്തിൽ നിന്ന് 26 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർചിയിൽ ശനിയാഴ്ച രാവിലെ മുതൽ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. മഹാരാഷ്ട്ര പോലീസിന്റെ സി 60 കമാൻഡോ സംഘമാണു മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

മരിച്ച മാവോയിസ്റ്റുകളുടെ പേരു വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രധാനപ്പെട്ട ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടവരിലുണ്ടെന്നാണു ലഭിക്കുന്ന വിവരം. ഗുരുതരമായി പരുക്കേറ്റ നാലു പോലീസുകാരെ ഹെലികോപ്റ്ററിൽ നാഗ്പൂരിലേക്കു കൊണ്ടുപോയി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചത്തീസ്ഗഡ് അതിർ‌ത്തിയിലുള്ള വനപ്രദേശത്താണു മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...