നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ലെന്ന് പ്രധാനമന്ത്രിക്ക് കത്ത് ; കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ പ്രതിനിധികൾ സ്ഥലത്തെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മൊബൈല്‍ നെറ്റ് വര്‍ക്ക് കവറേജില്‍ പ്രശ്‌നം നേരിട്ടിരുന്ന അഞ്ചല്‍പ്പാടത്ത് കേന്ദ്ര ടെലികോം മന്ത്രാലയത്തിലെ പ്രതിനിധികളെത്തി. പ്രദേശത്ത് നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ലെന്ന് അറിയിച്ച്‌ കേരളശ്ശേരി പഞ്ചായത്ത് മെമ്പറും ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവ് പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ടെലിക്കോം അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വിദഗ്ധ സംഘം സ്ഥലത്തെത്തിയത്.

കേരളശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് അഞ്ചല്‍പ്പാടം. മൊബൈല്‍ സിഗ്നല്‍ ഇല്ലാത്തതിനാല്‍ ഇവിടുത്തെ കുട്ടികളും അദ്ധ്യാപകരും ഉള്‍പ്പെടെ എല്ലാവരും വലിയ ദുരിതമാണ് അനുഭവിച്ചത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനും സാധിച്ചിരുന്നില്ല. ഇതോടെയാണ് രാജീവ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിഎസ്‌എന്‍എല്‍, ജിയോ, എയര്‍ടെല്‍ കമ്പനി പ്രതിനിധികളാണ് പ്രദേശത്ത് എത്തിയത്.

അഞ്ചല്‍പ്പാടത്തെ ഭൂപ്രകൃതിയാണ് മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തതില്‍ കാരണം. പ്രശ്‌നം ഗുരുതരമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അഞ്ചല്‍പ്പാടം കൂടാതെ മഞ്ഞപ്പാറ, വടശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും മൊബൈല്‍ സിഗ്നല്‍ ലഭിക്കുന്നത് കുറവായിരുന്നു. അഞ്ചല്‍പ്പാടത്ത് പ്രശ്‌നം ഗുരുതരമാണെന്നാണ് പ്രതിനിധികള്‍ പറയുന്നത്. പ്രശ്‌നം പരിഹരിക്കാമെന്നും ഇതുസംബന്ധിച്ച പരിശോധനകള്‍ തുടരുകയാണെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...