ദീ​പാ​വ​ലി സ്പെ​ഷ​ൽ ; മും​ബൈ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ്

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മും​ബൈ​യി​ൽ​ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ലോ​ക​മാ​ന്യ​തി​ല​ക് ടെ​ർ​മി​ന​സി​ൽ​ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് പ്ര​തി​വാ​ര ട്രെ​യി​നാ​ണ് അനുവദിച്ചിരിക്കുന്നത്. കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വീ​സ് നടക്കുക. ര​ണ്ട് ഏ​സി ടൂ ​ട​യ​ർ, ആ​റ് ഏ​സി ത്രീ ​ട​യ​ർ, എ​ട്ട് സ്ലീ​പ്പ​ർ ക്ലാ​സ്, ര​ണ്ട് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ്, അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 24, 31, ന​വം​ബ​ർ ഏ​ഴ്, 14 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക മാ​ന്യ​തി​ല​ക് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​ത്രി 8.40 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും വി​ധ​മാ​ണ് സ​ർ​വീ​സ്. കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് സ്പെ​ഷ​ൽ ഒ​ക്ടോ​ബ​ർ 26, ന​വം​ബ​ർ ര​ണ്ട്, ഒ​മ്പ​ത്, 16 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.20 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​ത്രി 9.50ന് ​ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സി​ൽ എ​ത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

0
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ...

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...