Sunday, July 6, 2025 5:26 am

ജോക്കോവിച്ചും സിറ്റ്‌സിപാസും മെദ്‌വദേവും എടിപി ഫൈനല്‍സിന്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : യുഎസ് ഓപ്പണ്‍ ചാംപ്യന്‍ ഡാനില്‍ മെദ്‌വദേവും സ്റ്റെഫാനോസ് സിറ്റ്‌സിപാസും നൊവാക് ജോകോവിച്ചും ഈ വര്‍ഷത്തെ എടിപി ഫൈനല്‍സിന് യോഗ്യത നേടി. സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് താരങ്ങളാണ് എടിപി ഫൈനല്‍സില്‍ കളിക്കുക. യു.എസ് ഓപ്പണ്‍ വിജയത്തോടെയാണ് മെദ്‌വദേവ് ഫൈനല്‍സിന് യോഗ്യത ഉറപ്പാക്കിയത്.

2019 ലെ എടിപി ഫൈനല്‍സ് ചാംപ്യനാണ് ലോക മൂന്നാം നമ്പര്‍ താരമായ സിറ്റ്‌സിപാസ്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്, റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവ്, ഇറ്റലിയുടെ മാതിയോ ബരേറ്റിനി എന്നിവരും ഫൈനല്‍സ് യോഗ്യതയ്ക്ക് അരികിലാണ്. സ്പാനിഷ് താരം റാഫേല്‍ നദാല്‍ ആറാം റാങ്കിലും ഓസ്ട്രിയയുടെ ഡൊമിനിക് തീം എട്ടാം റാങ്കിലുമുണ്ട്.

എന്നാല്‍ ഇരുവരും പരിക്കിന്റെ പിടിയിലാണ് അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ് കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. റോജര്‍ ഫെഡറര്‍ ഒമ്പതാം റാങ്കിലുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് സീസണിലെ മത്സരങ്ങളില്‍ നിന്ന് ഫെഡറര്‍ പിന്മാറിയിരുന്നു. നോര്‍വെയുടെ കാസ്പര്‍ റൂഡ്, കാനഡയുടെ ഫെലിക്‌സ് ഓഗര്‍-അലിയസ്സിമെ എന്നിവരാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റു രണ്ട് താരങ്ങള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

0
തൃശൂര്‍ : ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി...

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...