ആരാണ് കെ.പി അനിൽകുമാർ ? അറിയില്ലെന്ന് താരിഖ് അൻവർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ.പി അനിൽകുമാറിനെ അറിയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല, കാര്യങ്ങൾ അന്വേഷിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്നായിരുന്നു. പ്രതികരണം തേടിയപ്പോൾ താരിഖ് അൻവറിന്റെ പ്രതികരണം. കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് അന്വേഷിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടത്. വാർത്താസമ്മേളനം നടത്തി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് അനിൽകുമാർ ഉന്നയിച്ചത്. ഇതിന് ശേഷം നേരെ എ.കെ.ജി സെൻ്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തു.

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ.കെ.ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയച്ചാണ് കോടിയേരി സ്വീകരിച്ചത്. കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി അവകാശപ്പെട്ടു.

അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി.പി.എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അം​ഗങ്ങളായ എസ്.രാമചന്ദ്രൻ പിളള , എം.എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ.കെ.ജി സെന്ററിൽ ഉണ്ടായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...