ഡി.കെ ശിവകുമാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു ; സത്യപ്രതിജ്ഞ ജൂൺ മൂന്നിന്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ഡി.കെ. ശിവകുമാറിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ജൂൺ മൂന്ന് ബുധനാഴ്ച വൈകുന്നേരം 4.05-ന് ലോക് ഭവൻ പരിസരത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശനിയാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് ശിവകുമാറിന്റെ പേര് നിർദേശിച്ചത്. മുതിർന്ന നേതാവ് ജി. പരമേശ്വര ഇതിനെ പിന്തുണച്ചു. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം ഐകകണ്‌ഠ്യേനയുള്ള ഈ തീരുമാനത്തിലൂടെ പാർട്ടിയിലെ വലിയൊരു പ്രതിസന്ധിക്കാണ് താത്കാലികമായി അറുതിയായത്. തുടർന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ച നടത്തിയ ശിവകുമാർ, ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് കൈമാറി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ധൂർത്ത് ഒഴിവാക്കാൻ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഉദ്ദേശിക്കുന്നത്.

പാർട്ടിയിൽ വലിയൊരു അധികാരത്തർക്കം എല്ലാവരും പ്രവചിച്ചിരുന്നെങ്കിലും, യാതൊരുവിധ പ്രതിഷേധവുമില്ലാതെ സിദ്ധരാമയ്യ സ്ഥാനം ഒഴിയാൻ തയ്യാറായതാണ് കാര്യങ്ങൾ സുഗമമാക്കിയത്. എട്ട് വർഷക്കാലം മുഖ്യമന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ച സിദ്ധരാമയ്യയെ അഭിനന്ദിച്ചുകൊണ്ട് ഡി.കെ. ശിവകുമാർ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...

മര്യാദയ്ക്ക് സംസാരിക്കണം ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

0
കൊച്ചി: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ...