പൊതുതെരഞ്ഞെടുപ്പിലെ ലക്ഷ്യം ബി.ജെ.പി മുക്ത ഇന്ത്യയെന്ന് ഡി.കെ ശിവകുമാര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ബ്രിട്ടീഷുകാർക്കെതിരായ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്‍റെ മാതൃകയിൽ (ബിജെപി ഭരണത്തെ പരാമർശിച്ച്) രാജ്യത്തെ വർഗീയ ശക്തികൾക്കും സ്വേച്ഛാധിപത്യത്തിനും എതിരെ പോരാടാനുള്ള ഒരു ദിവസം വന്നിരിക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. രാജ്യത്തെ ബി.ജെ.പി വിമുക്തമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ബുധനാഴ്ച ബംഗളൂരുവിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തിൽ നിന്ന് മുക്തമാക്കേണ്ടത് നിങ്ങളുടെ കടമയാണെന്നും ശിവകുമാര്‍ പ്രവര്‍ത്തകരോട് പറഞ്ഞു. 2024ലെ ലോക്‌സഭയിൽ മാത്രമല്ല, 2028ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കാൻ ബി.ജെ.പിയെയും ജനതാദൾ സെക്യുലർ (ജെഡിഎസ്)യെയും പിന്തുണയ്ക്കുന്ന ആളുകളുടെ ഹൃദയം കീഴടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും കർണാടകയിൽ സ്ഥാനമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...