തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അഭ്യൂഹങ്ങളും സസ്‌പെന്‍സും അവസാനിപ്പിച്ച് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സീറ്റ് ധാരണയായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 28 സീറ്റില്‍ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ടിഎന്‍സിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈ എന്നിവര്‍ ചെന്നൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സീറ്റ് ധാരണയായത്. ഡിഎംകെ, കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും സെല്‍വപെരുന്തഗൈയും ചൊവ്വാഴ്ച എം കെ സ്റ്റാലിനുമായി അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡിഎംകെ എംപി കനിമൊഴിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. 34 സീറ്റായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഡിഎംകെയ്ക്ക് മുന്നില്‍ വെച്ചത്. രണ്ടാംഘട്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്. നടന്‍ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ ഡിഎംകെ സമ്മതിച്ചിരുന്നു. ഡിഎംഡികെയ്ക്ക് ആദ്യമായാണ് രാജ്യസഭയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള അവസരം ലഭിക്കുന്നത്. 2011ലെ ജയലളിത സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ സ്ഥാനം അലങ്കരിച്ചിരുന്ന ഡിഎംഡികെയ്ക്ക് നിലവില്‍ ഒരു നിയമസഭാംഗം പോലുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...