നിയമസഭ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കി മധുരയിൽ ഡി എം കെ ജനറൽ കൗൺസിൽ യോഗം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് കാഹളം മുഴക്കി മധുരയിൽ ഡി എം കെ ജനറൽ കൗൺസിൽ യോഗം. 2011 ന് ശേഷം ആദ്യമായി ചെന്നൈക്ക് പുറത്ത് നടക്കുന്ന ഡി എം കെ നേതൃയോഗം അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ പുനഃസംഘടനയ്ക്ക് വേദിയാകും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അടക്കം രണ്ട് പേരെ പുതുതായി ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കുമെന്ന് സൂചനയുണ്ട്.

വിവിധ മേഖലകൾ തിരിച്ച് നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിന് യോഗം അംഗീകാരം നൽകും. 6500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിന് ശേഷം വമ്പൻ പൊതുസമ്മേളനവും ചേരുന്നുണ്ട്. യോഗത്തിനായി മധുരയിൽ എത്തിയ സ്റ്റാലിൻ, സഹോദരൻ എം കെ അഴഗിരിയുടെ വീട്ടിലെത്തി അത്താഴ വിരുന്നിൽ പങ്കെടുത്തു. സ്റ്റാലിനെ എതിർത്തതിനാൽ കരുണാനിധി ഡി എം കെയിൽ നിന്ന് പുറത്താക്കിയ അഴഗിരി ഇപ്പോൾ സഹോദരനുമായി നല്ല ബന്ധത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...