കരൂർ ദുരന്തത്തിൽ ഹർജിയുമായി ഡിഎംകെ നേതാവ് ; അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരേ ഡിഎംകെ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽനിന്നും പ്രസ്താവനകളിൽനിന്നും ഇരുവരെയും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ സെക്രട്ടറി ആർ എസ് ഭാരതി സുപ്രീംകോടതിയെ സമീപിച്ചത്. ജൂലായ് പത്താം തീയതി മുഖ്യമന്ത്രി വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനവും കൂടിക്കാഴ്ചയും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നാണ് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹമദി വഴി സമർപ്പിച്ച ഹർജിയിലെ ആരോപണം.

ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിങ്കളാഴ്ച ഹർജി പരി​ഗണിച്ച ജസ്റ്റിസുമാരായ അഹസനുദ്ദീൻ അമാനുള്ള, ഷീൽ നാ​ഗു എന്നിവർ അധ്യക്ഷന്മാരായ ബെഞ്ച് ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കാമെന്നും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...