മുഹമ്മദ് ഫസൽ വധക്കേസിലെ കോടതിയിൽ നിന്ന് കാണാതായ തൂവാല കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ തൂവാല കണ്ടെത്തി. രക്തംപുരണ്ട തൂവാല കേസിലെ നിർണായക തെളിവായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് ഇത് കാണാതായത് വിവാദമായിരുന്നു. എലി കൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം. എന്നാൽ വിശദമായ പരിശോധനയിൽ തൂവാല കണ്ടെത്തി. ഇക്കാര്യം കോടതിയെ അറിയിച്ചു. തൂവാല ഇപ്പോൾ കണ്ടെത്തിയതിലും വിശദമായ അന്വേഷണം നടത്തും. ഏത് സാഹചര്യത്തിലാണ് തൂവാല കാണാതായതെന്ന് വിശദമായി പരിശോധിക്കും. പ്രതികളെ സഹായിക്കാൻ ആരെങ്കിലും മാറ്റിയതാണോ എന്നതിലും വ്യക്തതയുണ്ടാകും. തൂവാല നേരത്തെ സൂക്ഷിച്ച കവർ മുറിച്ച നിലയിലാണ് ഉണ്ടായത്.

തൂവാലയുടെ ഫോറൻസിക് റിപ്പോർട്ടും ഇപ്പോൾ ഹാജരാക്കിയ തൂവാലയും വിശദമായി പരിശോധിക്കും. കണ്ടെത്തിയത് യഥാർത്ഥ തൂവാലയാണോ എന്നത് ഉറപ്പിക്കാനാണിത്. ഓഗസ്റ്റ് നാലിനാണ് കേസ് സിബിഐ പ്രത്യേക കോടതി പരിഗണിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....