ന്യൂഡല്‍ഹി : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചു. ഉമ്മന്‍ ചാണ്ടിക്കൊപ്പം കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയെയും നിയോഗിച്ചിട്ടുണ്ട്.
25- 30 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് പുതിയ ചുമതല നല്‍കിയത് മാറ്റി നിര്ത്തലല്ലെന്നും എഐസിസി അറിയിച്ചു. ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ ഇത് ബാധിക്കില്ലെന്നും വ്യക്തമാക്കി.