ഫാസ്ടാഗ് : മിനിമം ബാലന്‍സിന്റെ പേരില്‍ ചൂഷണം ; ബാങ്കുകള്‍ പിടിച്ചുപറിച്ചത് 300 കോടിയോളം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ മിനിമം ബാലന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന് പരാതി. 200 രൂപ വരെ നിര്‍ബന്ധിത മിനിമം ചാര്‍ജ് ഈടാക്കി ബാങ്കുകള്‍ 300 കോടിയിലേറെ രൂപയുടെ ലാഭം കൊയ്യുന്നതായാണ് ആക്ഷേപം. മിനിമം ബാലന്‍സ് പൂര്‍ണമായും എടുത്തുകളഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് യാത്രക്കാര്‍.
രാജ്യത്താകെ ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം മൂന്ന് കോടിക്കു മുകളിലാണ്. പുതിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതടക്കം ഓരോ ദിവസവും എണ്ണം വര്‍ധിക്കുന്നു. ഫാസ്ടാഗുകളിലെല്ലാം നിശ്ചിത തുക മിനിമം ബാലന്‍സ് നിര്‍ബന്ധമാണ്.

100 രൂപ മുതല്‍ 200 രൂപ വരെയാണ് മിനിമം ബാലന്‍സ്. കണക്കുകള്‍ ചേര്‍ത്തുവച്ചാല്‍ കുറഞ്ഞത് 300 കോടി രൂപയെങ്കിലും മിനിമം ബാലന്‍സ് ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കും. മിനിമം ബാലന്‍സിന് താഴേക്ക് ഫാസ്ടാഗ് ഉപയോഗിക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ പിഴയൊടുക്കണം. ഇത് ബാങ്കുകള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുന്നതായാണ് ആരോപണം. ഫാസ്ടാഗിലെ മിനിമം ബാലന്‍സ് പൂര്‍ണമായും എടുത്തുകളയണമെന്നും യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫാസ്ടാഗ് സേവനദാതാക്കളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ആവശ്യം ശക്തമാണ്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...