ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ കൂടിയ വ്യാപനശേഷിയുള്ളതെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ വളരെ വേഗത്തില്‍ പകരുന്നതാണെന്ന് ചണ്ഡിഗഡ് പി.ജി..ഐ.എം.ഇ.ആര്‍ ഡയറക്ടര്‍ ഡോ.ജഗത് റാം. രാജ്യത്ത് N440K, E484Q എന്നീ രണ്ടുപുതിയ വകഭേദങ്ങള്‍ കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളും വൈറസിന്റെ യുകെ വകഭേദവും വളരെ വേഗത്തില്‍ പകരുന്നതാണ്. കേസുകള്‍ ഉയരാതിരിക്കുന്നതിനായി നാം സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുളളില്‍ കേസുകളില്‍ വര്‍ധനവുളളതായി നാം കണ്ടിരുന്നു. വൈറസിന്റെ യുകെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദങ്ങളും വളരെ വേഗത്തില്‍ പകരാന്‍ സാധ്യതയുളളതായതിനാല്‍ അത് വളരെ പ്രധാനപ്പെട്ടതായാണ് കണക്കാകുന്നത്.

ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന മരണ നിരക്കിനോ, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ട തരംഗത്തിനോ കാരണമായേക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെ നമുക്കത് തടയേണ്ടതുണ്ട്.- അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ വൈറസിന്റെ രണ്ടുപുതിയ വകഭേദങ്ങളുടെ സാന്നിധ്യമുളളതായി കേന്ദ്രം സ്ഥിരീകരിക്കുന്നത്.

എന്നാല്‍ വൈറസിന്റെ പുതിയ വേകഭേദങ്ങളല്ല രാജ്യത്ത് കേസുകള്‍ പെട്ടെന്ന് ഉയരാന്‍ കാരണമായതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. രാജ്യത്തെ നിലവിലെ കോവിഡ് കേസുകളില്‍ 75 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ്. യു കെ വകഭേദത്തിലുളള വൈറസ് ബാധിച്ച 187 പേര്‍ രാജ്യത്ത് ചികിത്സയിലുളളതായി നീതി ആയോഗ് അംഗം വി.കെ.പോള്‍ അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിലുളള ആറു കേസുകളും ബ്രസീല്‍ വകഭേദത്തിലുളള ഒരു കേസും ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....