ഗർഭസ്ഥ ശിശുവിന്റെ അംഗവൈകല്യവും മാരക പ്രശ്നങ്ങളും കണ്ടെത്തും ; പുതിയ പദ്ധതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും വികാസവും മുൻകൂട്ടി നിർണയിക്കാനും അംഗവൈകല്യം ഉൾപ്പെടെയുള്ളവ കണ്ടെത്തിയാൽ പരിഹാരം നിർദേശിക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ പദ്ധതി വരുന്നു. തിരുവനന്തപുരം ചൈൽഡ് ഡവലപ്‌മെന്റ് സെന്ററും (സിഡിസി) എസ്എടി ഗൈനക്കോളജി വിഭാഗവും എൻഎച്ച്എമ്മും ചേർന്ന് നടപ്പിലാക്കുന്ന ശ്രദ്ധ എന്ന പേരിലുള്ള പദ്ധതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ഹൈ എൻഡ് അൾട്രാ സൗണ്ട് മെഷീൻ, രക്തം അനാലിസിസ് ചെയ്യുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ തുടങ്ങിയവയുൾപ്പെടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് സിഡിസിയിൽ ശ്രദ്ധ പദ്ധതി സജ്ജമാക്കിയിരിക്കുന്നത്.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമോ ക്രോമസോമിലെ തകരാർ മൂലമോ ഉണ്ടാകാവുന്ന മാരകവും അല്ലാത്തതുമായ പ്രശ്‌നങ്ങൾ കണ്ടുപിടിക്കാനാകും. കുട്ടിയുടെ വളർച്ച നിരീക്ഷിക്കുന്നതിനും പ്രസവ സമയം മുൻകൂട്ടി നിർണയിക്കാനുമാകും. ഭാവിയിലുണ്ടാകുന്ന ന്യൂറോ ഡവലപ്‌മെന്റൽ ഡിസെബിലിറ്റിയുടെ പ്രധാന കാരണം തൂക്കം കുറഞ്ഞ കുട്ടികൾ ഉണ്ടാവുന്നതാണ്. മാസം തികയാതെയും തൂക്കം കുറഞ്ഞും കുട്ടികൾ ജനിക്കാനുള്ള സാധ്യത അറിയാനും ഒരു പരിധിവരെ തടയാനും ഇതിലൂടെ കഴിയും.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും വികാസവും അംഗ വൈകല്യമുൾപ്പെടെയുള്ള രോഗങ്ങളും മുൻകൂട്ടിയും കൃത്യതയോടെയും നിർണയിക്കുകയും ചികിത്സ നൽകുകയും ചെയ്യുക, ഡോക്ടർമാർക്കു പരിശീലനം നൽകുക, ഗർഭസ്ഥശിശു ചികിത്സാരംഗത്തെ നൂതന മാറ്റങ്ങളുൾക്കൊള്ളുന്ന ചികിത്സാ പദ്ധതി മുഴുവൻ സമയവും ക്രമേണ മറ്റു സ്ഥലങ്ങളിലും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, സിഡിസി ഡയറക്ടർ ഡോ. ബാബു ജോർജ്, സ്ഥാപക ഡയറക്ടർ ഡോ. എം.കെ.സി. നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...