ഇടുക്കിയില്‍ ഒറ്റയ്ക്ക് മത്സരിക്കാൻ ഡിഎംകെ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് തമിഴ് നാട് ഭരിക്കുന്ന പാർട്ടിയായ ഡിഎംകെ. തമിഴ് വോട്ടുകൾ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഇടുക്കിയിൽ 2000 പാർട്ടി അംഗങ്ങളുമുണ്ട്. പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുനിനതിനായി മൂന്നാറിലും ഉപ്പുതറയിലും ഓഫീസുകളും തുറന്നിട്ടുണ്ട്.

പീരുമേട് താലൂക്കിലെ ഉപ്പുതറ പഞ്ചായത്തിൽ ആറു വാർഡുകളിലും ദേവികുളത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ അഞ്ചു വാർഡുകളിലും സ്ഥാനാർത്ഥികളെ രംഗത്തിറക്കാനാണ് തീരുമാനം. തമിഴ് വോട്ടർമാർ കൂടുതലുള്ള മറ്റ് പഞ്ചായത്ത് വാർഡുകളിലും ഡിഎംകെ കണ്ണു വച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മത്സരരംഗത്തിറങ്ങുമെന്നാണ് ഡിഎംകെ പറയുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാൻ 2016-ന് മുൻപ് നിർമ്മിച്ച വാഹനങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം...

0
ന്യൂഡല്‍ഹി: ഇ20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ 2016-ന് മുന്‍പ് നിര്‍മ്മിച്ച ചില വാഹനങ്ങളില്‍...

വധശ്രമക്കേസിൽ ഒളിവിൽ ; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി പോലീസ് തിരയുന്ന ഖാദര്‍ കരിപ്പൊടി

0
കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പങ്കുവെച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പോലീസ് തിരയുന്ന...

ആലുവയിൽ ട്രെയിൻ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി ; അസം സ്വദേശികൾ...

0
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220...

ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക് കടുത്ത നിരാശ തോന്നുമെന്ന്...

0
വാഷിംഗ്‌ടൺ: ചൈന ഇറാന് ആയുധങ്ങൾ കൈമാറിയാൽ പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് തനിക്ക്...