Wednesday, July 2, 2025 7:44 am

പുരുഷ ഗർഭനിരോധന ഗുളികകൾ ബീജത്തിന്റെ എണ്ണം കുറയ്ക്കുമോ?

For full experience, Download our mobile application:
Get it on Google Play

പുരുഷ ഗർഭനിരോധന ഗുളികകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനം. ജോർജിയയിലെ അറ്റ്‌ലാന്റയിൽ നടക്കുന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ പഠനം അവതരിപ്പിച്ചു. പുരുഷ ഗർഭനിരോധന മരുന്നുകളായ DMAU, 11 beta-MNTDC എന്നിവ പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് യൂനിസ് കെന്നഡി ഷ്രിവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് ആന്റ് ഹ്യൂമൻ ഡെവലപ്മെന്റിലെ ഗർഭനിരോധന വികസന പ്രോഗ്രാമിലെ പ്രധാന ഗവേഷകനായ ടമർ ജേക്കബ്‌സൺ പറഞ്ഞു.

ഡിഎംഎയു എന്നും 11 ബീറ്റ-എംഎൻടിഡിസി എന്നും വിളിക്കപ്പെടുന്ന മരുന്നുകൾ, പ്രൊജസ്റ്റോജെനിക് ആൻഡ്രോജൻസ് എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു വിഭാഗത്തിന്റെ ഭാഗമാണ്. ഈ മരുന്നുകൾ ടെസ്റ്റോസ്റ്റിറോണിനെ അടിച്ചമർത്തുന്നു. ഇത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നു. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കുന്നത് സാധാരണയായി പാർശ്വഫലങ്ങളിലേക്ക് നയിക്കുന്നു, എന്നാൽ പഠനത്തിൽ പങ്കെടുത്ത മിക്ക പുരുഷന്മാരും മരുന്നുകൾ ഉപയോഗിക്കുന്നത് തുടരാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.പുരുഷ ഗർഭനിരോധന മാർഗ്ഗം വികസിപ്പിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യുൽപാദന ഓപ്ഷനുകൾ മെച്ചപ്പെടുത്തും. ഉദ്ദേശിക്കാത്ത ഗർഭധാരണം കുറയ്ക്കുന്നതിലൂടെ പൊതുജനാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തും. കൂടാതെ കുടുംബാസൂത്രണത്തിൽ കൂടുതൽ സജീവമായ പങ്കുവഹിക്കാൻ പുരുഷന്മാരെ അനുവദിക്കുമെന്നും ടമർ പറഞ്ഞു.

ആരോഗ്യമുള്ള 96 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ഓരോ ട്രയലിലും ദിവസവും രണ്ടോ നാലോ ഗുളികകൾ പുരുഷന്മാരോട് കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. 28 ദിവസം ഇത് പിന്തുടരണം. ഇങ്ങനെ മരുന്ന് കഴിച്ച് ഏഴ് ദിവസത്തിന് ശേഷം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി. പ്ലാസിബോ (മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്തു) എടുക്കുന്ന പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് സാധാരണ പരിധിക്കുള്ളിൽ തന്നെ തുടരുകയും ചെയ്തു. ടെസ്റ്റോസ്റ്റിറോൺ മരുന്നുകൾ സാധാരണയായി കരളിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടും

0
കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത...

അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തും ; അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
അ​ഹ​മ്മ​ദാ​ബാ​ദ്: അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടി ആം​ആ​ദ്മി പാ​ർ​ട്ടി...

വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഉറപ്പുകൾ നൽകണമെന്നും ഇറാൻ

0
ടെഹ്റാൻ : ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം...