യോഗിയേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യോഗിയേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.രണ്ട് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ എന്തിന്റെ പേരിലാണ് വധശ്രമത്തിന്റേ പേരില്‍ കേസ് എടുത്തത്. അവരെ താഴയിട്ട് ചവിട്ടിക്കൂട്ടിയ ജയരാജനെതിരെ ഒരു കേസും എടുത്തിട്ടില്ല. ജയരാജന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസ്സിലായി. കേസ് എടുക്കേണ്ടത് ഇ.പിക്കെതിരായാണ്. മദ്യപിച്ചത് പോലെ വിമാനത്തില്‍ പെരുമാറിയത് അദ്ദേഹമാണെന്നും സതീശന്‍ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനം അടിച്ചു തകര്‍ത്തു. നിരവധി ഡി.സി.സി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തലവെട്ടിമാറ്റി, കമ്മ്യൂണിസ്റ്റുകാര്‍. സാധാരണ ഗാന്ധി പ്രതിമയുടെ തലവെട്ടിമാറ്റുന്നത് സംഘപരിവാറുകാരാണ്. അവരുടെ പണി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് സി.പി.എമ്മാണ്. സി.പി.എമ്മാണ് കേരളത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നത്.

ആകാശത്ത് വെച്ചായാലും ഭൂമിയില്‍ വെച്ചായാലും പ്രതിഷേധം രണ്ടും ഒന്ന് തന്നെയാണ്. എ.കെ ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ കെ.വി തോമസ് കോഴിക്കോട് ട്രെയിന്‍ ഇറങ്ങുമ്പോൾ അദ്ദേഹത്തിന്റെ നെറുകയില്‍ കരി ഓയില്‍ ഒഴിച്ചത് ആരാണ്. രണ്ട് വര്‍ഷം മുമ്പ്അ ര്‍ണാബ് ഗോസ്വാമി വിമാനത്തില്‍ യാത്ര ചെയ്യുമ്ബോള്‍, കൊമേഡിയന്‍ കുനാല്‍ കമ്രയെ രൂക്ഷമായി ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതുപോലെ രണ്ട് മുദ്രാവാക്യം വിളിച്ചതല്ല. അന്ന് കുനാല്‍ കമ്രക്ക് എതിരായി മൂന്ന് വിമാന കമ്പനികള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി.

അതിന് എതിരായി സീതാറാം യെച്ചൂരി നല്‍കിയ ട്വീറ്റ് എന്റെ കയ്യിലുണ്ട്. ഞങ്ങള്‍ സമരവുമായി മുന്നോട്ട് പോകും. ഞാന്‍ പണ്ട് കരുതിയത്, മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന ഉദ്യോഗസ്ഥരെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നാണ്. ഇപ്പോള്‍ ആ മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. അദ്ദേഹം തന്നെ മധ്യസ്ഥതയ്ക്കായി പറഞ്ഞുവിട്ട രണ്ട് എഡിജിപിമാരെ ഇപ്പോള്‍ മുഖം രക്ഷിക്കാനായി നടപടി എടുക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...