Friday, April 26, 2024 1:48 am

മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ​പേർ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ക​ല്ല​മ്പ​ലം: സ്വ​കാ​ര്യ​ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച്‌ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ​പേരെ ക​ല്ല​മ്പലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​മ്മ​രു​തി പ​ന​യ​റ ക്ഷേ​ത്ര​ത്തി​നു സ​മീ​പം മ​ണി​ക​ണ്ഠ​വി​ലാ​സം വീ​ട്ടി​ല്‍നി​ന്നും ചാ​ത്ത​ന്നൂ​ര്‍ ശീ​മാ​ട്ടി വ​രി​ഞ്ഞം മ​ണി​ക​ണ്ഠ​വി​ലാ​സ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ജ​യ​കു​മാ​രി (50), പെ​രു​മ​ണ്‍ എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേ​ജി​ന് സ​മീ​പം സു​ജ ഭ​വ​നി​ല്‍നി​ന്നും കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ ക​രി​ക്കോ​ട് എ​ന്‍​ജി​നീ​യ​റി​ങ് കോ​ളേജി​ന് സ​മീ​പം മ​ല​യാ​ളം ന​ഗ​റി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ശ്വ​തി (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ ക​ല്ല​മ്പലം ബ്രാ​ഞ്ചി​ല്‍ പ്ര​തി​ക​ള്‍ 113 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ക്കാ​ന്‍ കൊ​ടു​ത്ത് അ​ഞ്ച് ല​ക്ഷം​രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ന​ല്‍​കി​യ  ​ഉരു​പ്പ​ടി​ക​ള്‍ മാ​നേ​ജ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​മ്പനി അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പോ​ലീ​സി​ന് വി​വ​രം കൈ​മാ​റി. ക​ല്ല​മ്പലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...