ബൈക്കിടിച്ച്‌ വയോധിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

തലശേരി: ബൈക്കിടിച്ച്‌ വയോധിക മരിച്ചു. തോട്ടട കരാറിനകം സര്‍വീസ് സഹകരണ ബാങ്കിന്റെ കടലായി സായാഹ്ന ശാഖയിലെ സ്വീപ്പര്‍ ജോലിക്കാരിയായ ആദികടലായിലെ കുഴിപ്പള്ളി ഹൗസില്‍ കമലയാണ് (68) ബൈക്കിടിച്ച്‌ മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീട്ടിനടുത്ത ലീഡേര്‍സ് കോളേജിന് മുന്നില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത് .റോഡില്‍ വീണ് കിടന്ന കമലയെ അതു വഴി ഓട്ടോറിക്ഷയില്‍ മരംമുറിക്കാന്‍ പോവുകയായിരുന്ന അനിലും നൗഷാദും ചേര്‍ന്ന് അവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരേതരായ കണാരന്‍ – കല്യാണി ദമ്പതികളുടെ മകളാണ് അവിവാഹിതയായ കമല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...