പാലിയേക്കരയിലെ ടോൾ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കരുത് ; കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ്. കരാർ ലംഘനങ്ങളുടെ പേരിൽ കരാർ കമ്പനിക്ക് കോടികൾ പിഴയടക്കാൻ നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നിരക്ക് വർധനയെന്നാണ് ആരോപണം. സർക്കാർ ഇടപെട്ട് നിരക്ക് വർധന തടയണമെന്നതാണ് ആവശ്യം. സെപ്‌തംബർ ഒന്നു മുതലാണ് ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിയുടെ തീരുമാനം. ഇപ്പോൾ തന്നെ വലിയ തുക യാത്രക്കാരിൽ നിന്നും കരാർ കമ്പനി ഈടാക്കുന്നുണ്ട്. എല്ലാ വർഷവും നിരക്ക് വർധന നടപ്പാക്കാറുണ്ടെങ്കിലും കരാർ ലംഘനത്തിൻ്റെ പേരിൽ ദേശീയ പാത അതോറിറ്റി 2128 കോടി രൂപ കരാർ കമ്പനിയോട് പിഴയ്ക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തവണ നിരക്ക് വർധന തടയണമെന്ന ആവശ്യം ശക്തമാകുന്നത്. കരാർ കലാവധി തീരാൻ വർഷങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കരാർ പ്രകാരമുള്ള നിർമാണം മുഴുവൻ പൂർത്തീകരിച്ചിട്ടില്ല. എന്നിട്ടും വർഷാവർഷം ടോൾ നിരക്ക് വർധിപ്പിക്കുന്നതിൽ മാത്രം ഒരു മാറ്റവും ഉണ്ടാവുന്നില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് പ്രതിയാകും

0
കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്...

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...