Wednesday, May 14, 2025 12:18 pm

ആന്റിബയോട്ടിക് ദുരുപയോഗമരുത് – ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവത്കരണപരിപാടികളുടെ ആലോചനായോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ആന്റിബയോട്ടിക് പ്രതിരോധമെന്ന അപകടമാണ് ചെറുക്കപ്പെടേണ്ടത്. മരുന്നു കുറിക്കുന്ന ഡോക്ടര്‍മാരും പൊതുജനവും ഇക്കാര്യത്തില്‍ ബോധമുള്ളവരാകണം. ഹരിത കേരള-ശുചിത്വ മിഷനുകള്‍ തുടങ്ങി പ്രചാരണ സംവിധാനമുള്ളവയുടയെല്ലാം സഹകരണത്തോടെ സന്ദേശമെത്തിക്കാനാകാണം. വിദ്യാര്‍ഥികളിലേക്കും പുതുതലമുറയിലേക്കും മരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെത്തിക്കണം. ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ മാര്‍ഗങ്ങളാണ് മുന്നിലുള്ളത്. ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍ നല്‍കുന്നത് മുതല്‍ നിശ്ചിതദിവസം സര്‍ക്കാര്‍ ജീവനക്കാരെല്ലാം നീലനിറത്തിലുള്ള വസ്ത്രം ധരിച്ച് ഓഫീസിലെത്തുന്നത് ഉള്‍പ്പടെയുള്ള പരിപാടികളാണ് പരിഗണനയിലുള്ളത്. ആരോഗ്യമുള്ള തലമുറകളുറപ്പാക്കാന്‍ ആന്റിബയോട്ടിക്ക് ഉപയോഗം പരിമിതപ്പെടുത്തണമെന്നും മരുന്നുപയോഗത്തിലെ മനോഭാവം മാറേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ ഓര്‍മിപ്പിച്ചു. ആരോഗ്യ വകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുട്ടി ജിന്നാണെന്ന് ദുർമന്ത്രവാദിനിയുടെ ഉപദേശം ; രണ്ട് വയസുള്ള മകനെ കനാലിൽ എറിഞ്ഞുകൊന്ന് അമ്മ

0
ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലിൽ...

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു

0
ന്യൂഡൽഹി : പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ...

ഗ്രീസിൽ ശക്തമായ ഭൂചലനം ; 6.1 തീവ്രത രേഖപ്പെടുത്തി

0
ഗ്രീസ് : ഗ്രീസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത...