Wednesday, July 2, 2025 7:11 am

ക്രെഡിറ്റ് കാർഡ് വഴി വാടക നൽകരുത് ; കാരണങ്ങൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

ഇന്ന് കൂടുതൽ ആളുകളും ഓൺലൈൻ വഴിയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളും വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ വാടക പോലും ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പലരും അടയ്ക്കാറുള്ളത്. ഇത് വളരെ സൗകര്യപ്രദമായ ഓപ്ഷനാണ്. വാടക അടയ്‌ക്കാനുള്ള സമയപരിധി അടുത്തിരിക്കുമ്പോൾ കൈയിൽ പണമില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതാണ് കാണാറുള്ളത്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് ഒരു നല്ല തീരുമാനമായിരിക്കില്ല. വാടക നല്കാൻ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉയർന്ന നിരക്കുകൾ
ക്രെഡിറ്റ് കാർഡുകൾ സാധാരണയായി ചില പലിശ ഈടാക്കുന്നതിനാൽ എപ്പോഴെങ്കിലും കുടിശിക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പലിശ ഉയരാൻ സാധ്യതയുണ്ട്.

കടം:
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കുന്നത് കടം കുമിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബാക്കി തുക മുഴുവനായും അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ പലിശ ഉൾപ്പെടെ കടം ഉയരും.

ഫീസും ഉപയോഗ പരിധിയും
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്തുമ്പോൾ അതിന് ചില അധിക ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. പല ക്രെഡിറ്റ് കാർഡുകളും വാടക പേയ്‌മെന്റുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

ക്രെഡിറ്റ് സ്കോർ:
ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കുന്നതാണ്. ആരെങ്കിലും വലിയ തുക വാടകയ്‌ക്ക് നൽകുകയും ബാലൻസ് കൃത്യസമയത്ത് അടയ്ക്കാൻ കഴിയാതെ വരികയും ചെയ്‌താൽ അത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിൽ വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വഴി വാടക അടയ്‌ക്കുന്നതാണ് അവസാന ഓപ്ഷൻ. ക്രെഡിറ്റ് കാർഡ് ബിൽ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് പലിശ രഹിത കാലയളവ് ലഭിക്കുമെങ്കിലും ഒടുവിൽ കടക്കെണിയിൽ അകപ്പെട്ടേക്കാം. നിശ്ചിത തീയതിക്കുള്ളിൽ മുഴുവൻ ക്രെഡിറ്റ് ബിൽ തുകയും നല്കാൻ നിങ്ങൾ കഴിയുമെന്നുണ്ടെങ്കിൽ മാത്രം വാടക നൽകുന്നതിന് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൃഷ്ണ രാജ സാഗർ അണക്കെട്ട് 93 വർഷത്തിനിടെ ആദ്യമായി പൂർണ ശേഷിയായ 124.80 അടിയിലെത്തി

0
മാണ്ഡ്യ : മാണ്ഡ്യ ജില്ലയുടെ ജീവനാഡിയായ കൃഷ്ണ രാജ സാഗർ (കെആർഎസ്)...

ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ

0
റാഞ്ചി : ജോലിയില്ലാത്തതിനാൽ ജീവനാംശം നൽകാൻ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച്...

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...