കൊവിഡ് വാക്‌സിൻ എടുക്കുന്നതിന് മുമ്പ് വേദനസംഹാരി കഴിക്കരുത് ; മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊവിഡ് വാക്‌സിൻ എടുക്കുന്നതിന് മുമ്പ് വേദനസംഹാരി കഴിക്കരുതെന്ന് ലോകാരോ​ഗ്യസംഘടന. വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് പാരസെറ്റമോളോ മറ്റു വേദന സംഹാരിയോ കഴിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.

വാക്‌സിന്‍ എടുത്ത ശേഷം ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാനായി പാരസെറ്റാമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് അറിയിച്ചു. വേദനസംഹാരി വാക്‌സിൻ എടുക്കുന്നതിന് മുമ്പ് കഴിക്കുന്നത് ആന്റിബോഡി പ്രതികരണത്തെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു.

വാക്സിൻ എടുത്തവരിൽ കുത്തിവെയ്പ്പ് എടുത്ത ഭാ​ഗത്ത് വേദന, ക്ഷീണം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. രണ്ടു ദിവസത്തിനപ്പുറം ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കില്ലെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. എന്നാൽ അലർജി പ്രശ്നങ്ങൾക്ക് വേണ്ടി ആന്റിഹിസ്റ്റമിൻ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നവർ വാക്സിൻ എടുക്കുന്നതിന് മുമ്പ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ പ്രൊഫസർ ലൂക്ക് ഒ നീൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....