ബാറുകൾ ഇന്ന് മുതൽ തുറക്കുന്നു ; ബിയറും വൈനും പാർസലായി നൽകും – മദ്യം ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകൾ ഇന്നുമുതല്‍ തുറക്കുന്നു. ബാറുകളിൽ നിന്ന് ബിയറും വൈനും  പാർസലായി നൽകും. മറ്റ് മദ്യങ്ങൾ നൽകില്ല. സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോർപ്പറേഷൻ ഇവർക്ക് നൽകിയിരുന്ന വെയർഹൗസ് മാർജിൻ കൂട്ടിയതായിരുന്നു ഉടമകളുടെ പ്രതിഷേധത്തിന് കാരണം.

എന്നാൽ ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർധിപ്പിച്ചിരുന്നില്ല. ഒപ്പം ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാൻ പോവുകയാണ്. കാലാവധി അവസാനിച്ചാൽ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാർ ഉടമകൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. പുതിയ സ്റ്റോക്കെടുക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ മറ്റു മദ്യം വിൽക്കില്ല എന്ന പഴയ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ബാറുടമകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...