ജനങ്ങൾ രാഷ്‌ട്രീയ അടിമകളാണെന്ന് വിചാരിക്കരുത് ; സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിജെപി കേരളത്തിൽ ജയിക്കില്ല എന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് തൃശ്ശൂരിലെ ജയമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടത് വലതു മുന്നണികൾ ജനങ്ങളെ അടിമകളായി വിലകുറച്ചു കണ്ടുവെന്നും അതാണ് തന്റെ വിജയത്തിന് കാരണമായതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ ദീർഘനാളത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് തൃശ്ശൂരിൽ തന്നെ വിജയത്തിലേക്ക് എത്തിച്ചതെന്നും  അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂരിൽ ഞങ്ങളുടെ സഹസ്ഥാനാർത്ഥികൾ ആരെന്ന് അറിയുന്നതിന് മുമ്പ് തന്നെ ‘ഒരു കാരണവശാലും ബിജെപി ജയിക്കില്ല’ എന്ന പറച്ചിലുകൾ ഞങ്ങൾ കേൾക്കാൻ തുടങ്ങിയതാണ്. എതിർ സ്ഥാനാർത്ഥികൾ ആരാണെന്ന് പോലും നിശ്ചയിച്ചിട്ടില്ല, എന്നാലും ഞങ്ങൾ ജയിക്കില്ല എന്ന പ്രചാരണം ആയിരുന്നു. അതെന്ത് അരാഷ്‌ട്രീയമാണ്.

ആ മുൻവിധിക്കെതിരെ തൃശ്ശൂരിലെ സാധാരണക്കാരായ ജനങ്ങൾ ഒത്തുചേർന്നു. അതാണ് ഈ വിജയം. ഞാൻ പ്രചാരണം നടത്തിയ ഒരിടത്തും മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ പറഞ്ഞിട്ടില്ല. കഴിഞ്ഞ പത്തുവർഷമായി നിങ്ങൾ തിരഞ്ഞെടുത്ത അയച്ചവർ എന്തു ചെയ്തു? എത്ര ഗുണം ഉണ്ടായി? ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തനം കാഴ്ചവെക്കും എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...