വഡോദര: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജ സയാജ്റാവു യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. “എല്ലാ ബിരുദധാരികളോടും എനിക്കു പറയാനുള്ളത്, ജീവിതത്തിൽ നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ പക്ഷേ മാതൃഭാഷയെ ഉപേക്ഷിക്കരുത് എന്നാണ്. എനിക്ക് മാതൃഭാഷയേ അറിയൂ എന്ന അപകർഷതാ ബോധത്തിൽ നിന്ന് പുറത്തുവന്നാൽ നിങ്ങൾ അംഗീകരിക്കപ്പെടും. ഭാഷ വികാരമാണ് അല്ലാതെ ഒരു വസ്തുവല്ല. അഭിപ്രായം പ്രകടിപ്പിക്കാൻ ഏത് ഭാഷയ്ക്കും കഴിയും. എന്നാൽ, മാതൃഭാഷയിൽ ഗവേഷണം നടത്തുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾക്ക് അതിന് പതിന്മടങ്ങ് കഴിയും. യുക്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് ഈ അപഗ്രഥനത്തിലൂടെ വർധിക്കും”. അമിത് ഷാ ഹിന്ദിയിൽ പറഞ്ഞു.
വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച മാധ്യമം മാതൃഭാഷയാണ്. നമ്മുടെ രാജ്യത്തെ ഭാഷകൾക്ക് മികച്ച വ്യാകരണം, സാഹിത്യം. കവിത, ചരിത്രം എല്ലാമുണ്ട്. അവയെ പരിപോഷിപ്പിക്കാത്തിടത്തോളം നമ്മുടെ രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ നമുക്ക് കഴിയില്ല. ഇക്കാരണത്താലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷാ പഠനം നിർബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033