വെറുംവയറ്റില്‍ നാരങ്ങവെള്ളം കുടിക്കാറുണ്ടോ ? അറിയാം

For full experience, Download our mobile application:
Get it on Google Play

രാവിലെ വെറും വയറ്റിൽ മിക്കവരും കുടിക്കുന്ന ഒരു ആരോഗ്യപാനീയമാണ് നാരങ്ങാവെള്ളം. ദഹനത്തിനു സഹായിക്കുക, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുക തുടങ്ങി നിരവധി ആരോഗ്യഗുണങ്ങൾ നാരങ്ങാവെള്ളത്തിനുണ്ട്. എന്നാൽ വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നതിന് ഗുണങ്ങളോടൊപ്പം പാർശ്വഫലങ്ങളും ഉണ്ട്. വെറുംവയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നതു മൂലം ഉണ്ടാകുന്ന പ്രധാന ദോഷങ്ങളിൽ ഒന്ന് പല്ലിന്റെ ഇനാമൽ കേടുവരും എന്നതാണ്. നാരങ്ങ അമ്ലഗുണം ഉള്ളതാണ്. ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ പല്ലിന്റെ സംരക്ഷണപാളിയായ ഇനാമലിനു ക്ഷതം സംഭവിക്കും. ദോഷം ഒഴിവാക്കാൻ നാരങ്ങാ വെള്ളം സ്ട്രോ ഉപയോഗിച്ചു കുടിക്കുകയോ കുടിച്ചശേഷം പച്ചവെള്ളം കൊണ്ട് വായ കഴുകുകയോ ചെയ്യണം. ആസിഡ് റിഫ്ലക്സ് ആണ് വെറുംവയറ്റിൽ ചൂട് നാരങ്ങാവെള്ളം കുടിച്ചാലുണ്ടാകുന്ന മറ്റൊരു ദോഷം നാരങ്ങയുടെ കൂടിയ അമ്ലഗുണം ആസിഡ് റിഫ്ലക്സിന്റെ ലക്ഷണങ്ങൾ ആയ നെ‍ഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ വർധിപ്പിക്കാൻ കാരണമാകും എന്നതാണ്. ആസിഡ് റിഫ്ലക്സ് വന്നിട്ടുള്ള ആളാണെങ്കിൽ വൈദ്യോപദേശം തേടിയ ശേഷം മാത്രമേ ദിവസവും നാരാങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കാവൂ.

നാരങ്ങാവെള്ളത്തില്‍ വെള്ളം ഉണ്ട്. എന്നാലും നാരങ്ങായുടെ ഡൈയൂററ്റിക് ഗുണങ്ങൾ നിർജലീകരണത്തിനു കാരണമാകും. നിർജലീകരണം ഒഴിവാക്കാൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. നാരങ്ങാവെള്ളം ചില മരുന്നുകളുമായി പ്രതിപ്രവർത്തിക്കും. ഇത് പാർശ്വഫലങ്ങളുണ്ടാക്കും. മരുന്നുകളുടെ ഫലപ്രാപ്തി കുറയും. ഉദാഹരണമായി നാരങ്ങാവെള്ളം ചില ആന്റിബയോട്ടിക്സുകളുമായും തൈറോയ്ഡ് മരുന്നുകളുമായും പ്രവർത്തിക്കും. എന്തെങ്കിലും മരുന്ന് കഴിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പതിവായി നാരങ്ങാവെള്ളം കുടിച്ചു തുടങ്ങും മുൻപ് ഒരു ഡോക്ടറെ കാണുക. അപൂർവമായി ചിലർക്ക് നാരങ്ങയോടും നാരങ്ങാവെളളത്തിനോടും അലർജി ഉണ്ടാകും. ഇവർക്ക് ചൊറിച്ചിൽ, വീക്കം, ശ്വാസതടസ്സം ഇവയെല്ലാം ഉണ്ടാകാം. നാരങ്ങാവെള്ളം കുടിച്ചശേഷം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....

പശ്ചിമേഷ്യൻ സംഘർഷം കത്തുന്നു; ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ കനത്ത...

0
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ...

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...