മുസംബി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ ?

For full experience, Download our mobile application:
Get it on Google Play

പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുസംബി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന മുസംബി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും മുസംബി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫൈബര്‍ ഉള്ളതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുസംബി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മുസംബിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയില്‍  ആന്റിഓക്‌സിഡന്റുകള്‍ വളരെ കൂടുതലുമാണ്. ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചര്‍മ്മ മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കും. അതിനാല്‍ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക : ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോഡ് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി

0
കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് മർദിച്ചതായി പരാതി....

ആലപ്പുഴയിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം

0
ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ...

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്...

0
തിരുവനന്തപുരം: ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ കോണ്‍ഗ്രസിനുള്ളിലെ വിവാദം കത്തുന്നു. തിരുവനന്തപുരം ലോ...

സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു

0
ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം...