Wednesday, March 12, 2025 3:25 am

ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

For full experience, Download our mobile application:
Get it on Google Play

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങാന്‍ തോന്നാറില്ലേ? വീട്ടില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അല്‍പനേരം ഉച്ചയുറക്കം നടത്താറുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈണിന് ശേഷം ഇങ്ങനെ ഉറക്കം വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതോ ഇത് നമ്മുടെ തോന്നല്‍ മാത്രമാണോ?

ഏതായാലും ഇതൊരു തോന്നലോ ശീലമോ മാത്രമല്ലെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ വ്യക്തമാക്കുന്നത്. ഊണ്, അഥവാ ചോറ് എന്നാല്‍ കര്‍ബോഹൈഡ്രേറ്റ് ആണ്. കാര്‍ബ് കഴിച്ചാല്‍ മയക്കം വരുന്നത് സ്വാഭാവികമാണെന്നാണ് പൂജ പറയുന്നത്.

ചോറ് മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റ് ആയ ഏത് ഭക്ഷണവും ഈ അനുഭവം ഉണ്ടാക്കാം. ഇവയിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹനസമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുകയാണ്. ഗ്ലൂക്കോസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് ‘ട്രിപ്‌റ്റോഫാന്‍’ എന്ന ഘടകത്തിന്റെ ഉത്പാദനത്തിലേക്കും അത് ‘സെറട്ടോണിന്‍’, ‘മെലട്ടോണിന്‍’ എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിലേക്കും വഴിവയ്ക്കുന്നു.

മയക്കം തോന്നുന്നതും, ഈ ഹോര്‍മോണുകളുടെ ഉത്പാദനവും തമ്മില്‍ എന്ത് ബന്ധമെന്നാണോ ചിന്തിക്കുന്നത്? പറയാം…

‘സെറട്ടോണിന്‍’, ‘മെലട്ടോണിന്‍’ എന്നീ ഹോര്‍മോണുകള്‍ ‘ഹാപ്പി ഹോര്‍മോണ്‍’ ആയാണ് അറിയപ്പെടുന്നത്. അതായത്, സന്തോഷവും സമാധാനവും അനുഭവപ്പെടുത്താന്‍ ഇവ കാരണമാകുന്നു. അങ്ങനെയാണ് മയക്കം തോന്നുന്നത്.

എന്നാല്‍ ഭക്ഷണശേഷം ഇത്തരത്തില്‍ മയക്കം തോന്നേണ്ടെങ്കിലോ?

അതിനും രണ്ട് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് പൂജ. ഒന്ന് വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒന്നിച്ച് കഴിക്കാതിരിക്കുക. ചെറിയ അളവില്‍ മാത്രം ഒരു നേരം കഴിക്കുക. വലിയ അളവില്‍ കഴിക്കുമ്പോള്‍ വലിയ രീതിയില്‍ തന്നെ ഗ്ലൂക്കോസ് ഉണ്ടാവുകയും ഹോര്‍മോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ മാര്‍ഗം, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക എന്നതാണ്. ആകെ ഭക്ഷണത്തിന്റെ 50 ശതമാനം പച്ചക്കറികള്‍, 25 ശതമാനം പ്രോട്ടീന്‍, 25 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ കഴിക്കാം. അങ്ങനെ വരുമ്പോള്‍ ഭക്ഷണശേഷമുള്ള അലസതയും മയക്കവും ഒഴിവാക്കാം. പ്രോട്ടീനിന്റെ അളവും കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, പ്രോട്ടീന്‍ അളവ് കൂടയാലും ‘ട്രിപ്‌റ്റോഫാന്‍’ കൂടുതലായി വരാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന്...

0
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍...

സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു....

കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

0
ദില്ലി : കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ...

കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി...

0
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്...