വീട് പൂട്ടി യാത്ര പോകുന്നവരാണോ ; മുന്നറിയിപ്പുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്ന വിവരം സോഷ്യൽ മീഡിയ വഴി പരസ്യമാക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വീട് പൂട്ടി യാത്ര പോകുമ്പോൾ നിങ്ങൾക്ക് ആ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാമെന്ന് പോലീസ് വ്യക്തമാക്കി.

യാത്ര പോകുന്ന ദിവസങ്ങളിൽ പാൽ പത്രം തുടങ്ങിയവ വേണ്ട എന്ന് ബന്ധപ്പെട്ടവരെ അറിയിക്കണം. പുറത്തുള്ള ലൈറ്റുകൾ എപ്പോഴും കത്തിച്ചിടാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രി ലൈറ്റ് ഇടാൻ അയൽക്കാരെയോ ബന്ധുക്കളെയോ ഏർപ്പാട് ചെയ്യുകയോ സെൻസർ ലൈറ്റുകൾ ഉപയോഗിക്കുകയോ ചെയ്യാം. യാത്ര പോകുമ്പോൾ അടച്ചിട്ട വീട്ടിൽ സ്വർണ്ണം പണം എന്നിവ സൂക്ഷിക്കാതിരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...