ഉംറ തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു ; സൗദിയില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

സൗദി ; സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്. ഹൈദരാബാദ്, രാജസ്ഥാന്‍ സ്വദേശികളാണ് മരിച്ചവര്‍. റിയാദിലെ സുവൈദി ഏരിയയില്‍ നിന്ന് അഹമ്മദ് അബ്ദുള്‍ റഷീദ് (27), മുഹമ്മദ് ഷാഹിദ് ഖത്രി (24) എന്നിവരാണ് കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ടത്. അബ്ദുള്‍ റഷീദിനൊപ്പം ഗര്‍ഭിണിയായ ഭാര്യ ഖന്‍സ, മൂന്ന് വയസ്സുള്ള മകള്‍ മറിയം, രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷാഹിദ് ഖത്രിക്കൊപ്പം ഗര്‍ഭിണിയായ ഭാര്യ സുമയ്യ, നാല് വയസുള്ള മകന്‍ അമ്മാര്‍ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. റിയാദില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഖന്‍സയും മകള്‍ മറിയവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഹമ്മദ് അബ്ദുള്‍ റഷീദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷാഹിദ് ഖത്രിയും നാല് വയസ്സുള്ള മകനും സംഭവസ്ഥലത്ത് വച്ചും ഭാര്യ സുമയ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...