‘നീലകിളി’ തിരിച്ചു വന്നു ; ട്വിറ്ററിന്റെ ലോഗോയ്ക്ക് മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

ട്വിറ്റർ ലോഗോയായ പക്ഷി തിരിച്ചു വന്നു. ഏപ്രിൽ ഒന്നിനാണ് മസ്ക് ലോഗോ മാറ്റിയത്. പക്ഷിക്ക് പകരം നായയുടെ മുഖമായിരുന്നു ലോഗോയിലുള്ളത്. സ്വന്തമാക്കിയ അന്ന് മുതൽ ട്വിറ്ററില്‌ അടിമുടി മാറ്റങ്ങൾ വരുത്തുന്ന വ്യക്തിയാണ് എലോൺ മസ്ക്. സിഗ്നേച്ചർ ബേർഡിനോട് വിട പറഞ്ഞു കൊണ്ടുള്ള മീം കഴിഞ്ഞ ദിവസമാണ് മസ്ക് ട്വിറ്ററിൽ പങ്കുവെച്ചത്. നേരത്തെ വരെ ട്വിറ്റർ വെബ് തുറക്കുമ്പോൾ, ലോഡിംഗ് സ്‌ക്രീനിൽ പുതിയ ട്വിറ്റർ ലോഗോയായിരുന്നു കാണിച്ചിരുന്നത്. ഒരു സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് ട്വിറ്ററിൽ പുതിയ ലോഗോ പരിചയപ്പെടുത്തിയത്. “@WSBCchairman” എന്ന ഹാൻഡിൽ ഉപയോഗിച്ച് മസ്‌കും ഒരു ട്വിറ്റർ ഉപയോക്താവും തമ്മിൽ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടാണ് പങ്കുവെച്ചിരുന്നത്.

ജനപ്രിയമായ ഡോജ് കോയിൻ (Dogecoin) എന്ന ക്രിപ്‌റ്റോ കറൻസിയുടെ ചിഹ്നമാണ് ഷിബ ഇനു വർഗത്തിൽ പെട്ട നായ. അതിന്റെ ചിത്രമാണ് മസ്ക് ട്വിറ്ററിന്റെ ലോഗോയായി നൽകിയത്. 2013 ൽ അവതരിപ്പിക്കപ്പെട്ട ‌ക്രിപ്‌റ്റോ കറൻസിയാണ് ഡോജ്‌കോയിൻ. ഇതിനെ സപ്പോർട്ട് ചെയ്യുന്നവരിൽ ഒരാളാണ് മസ്ക്. ഡോജ് കോയിൻ ഇടപാടിന് അംഗീകാരം നൽകിയവരുടെ കൂട്ടത്തിൽ മസ്‌കിന്റെ ടെസ്ലയുമുണ്ട്. സ്‌പേസ് എക്‌സും വൈകാതെ ഡോജ് കോയിൻ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് ലോഗോ മാറ്റമെന്നും അതല്ല ഏപ്രിൽ ഫൂളാക്കാന്‌ ചെയ്തതാണെന്നും വാദമുണ്ട്.

ഡോജ് കോയിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ മസ്കിനെതിരെ കേസ് നടക്കുന്നുണ്ട്. 25800 കോടി ഡോളറിന്റെ കേസാണ് നടക്കുന്നത്. കേസ് തള്ളണം എന്നാവശ്യവുമായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോജ് കോയിന്റെ ലോഗോ ട്വിറ്ററിന് നൽകിക്കൊണ്ടുള്ള പുതിയ നീക്കം. ലോഗോ മാറ്റിയ ശേഷം ഡോജ് കോയിന്റെ വിലയിൽ 20 ശതമാനത്തിന്റെ വർധനവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...