കാരാട് കുഴിച്ചില്‍ കോളനിയിൽ 13 പന്നികളെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നാട്ടിന്‍ പുറങ്ങളിലെ കാടുമൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്ന കാട്ടുപന്നികള്‍ ക്രമാതീതമായി പെറ്റുപെരുകുന്നത് തിരിച്ചടിയാകുന്നു. നാട്ടുകാരുടെയും കര്‍ഷകരുടെയുടെയും പരാതിയില്‍ വേട്ട നടക്കുന്നുണ്ടെങ്കിലും ഇതൊന്നും എങ്ങും എത്തുന്നില്ലെന്നാണ് ആക്ഷേപം. കാരാട് കുഴിച്ചില്‍ കോളനിയില്‍ നിന്ന് മങ്കട സ്വദേശി നെല്ലേങ്കര അലിയുടെ നേതൃത്വത്തില്‍ വേട്ടയാടിയ 13 പന്നികളില്‍ മിക്കതും 80 കിലോക്ക് മുകളില്‍ തൂക്കമുള്ളവയായിരുന്നു.

വേട്ട പട്ടികളെ ഉപയോഗിച്ച് കുറ്റികാടിളക്കി പന്നികളെ ഓടിച്ചു വെടിവെച്ചിടുകയാണ് ചെയ്യുന്നത്. നേരത്തെ വനം വകുപ്പിന് ചുമതലയുള്ളപ്പോള്‍ ഒരു പന്നിയെ വെടിവെച്ചു കൊന്നാല്‍ 1000 രുപ നല്‍കിയിടത്ത് നിലവില്‍ ചുമതല പഞ്ചായത്തിനായതോടെ സ്വന്തം ചെലവില്‍ വേട്ട നടത്തേണ്ട ഗതികേടിലാണിവര്‍. അലിയുടെ സംഘത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വേട്ടക്കാരാനുള്ളത്. പ്രത്യേകം പരിശീലനം ലഭിച്ച സങ്കരയിനം പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ചാണ് വേട്ട. നേരത്തെ ഒരു പെണ്‍ പന്നി വര്‍ഷത്തില്‍ ഒരു തവണ പ്രസവിച്ചിടത്ത് നിലവില്‍ മൂന്ന് തവണ വരെ പ്രസവിക്കുന്നതായി ഇവര്‍ പറയുന്നു.

മികച്ച ഭക്ഷണത്തിന്റെ ലഭ്യതയാണ് കാരണം. ഒരു പ്രസവത്തില്‍ തന്നെ 20 കുഞ്ഞുങ്ങള്‍ പിറക്കുന്നുമുണ്ട്. കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പെറ്റുപെരുകുന്നതിനാല്‍ ഇവയുടെ എണ്ണം വേട്ടയാടിയാല്‍ പോലും നിയന്ത്രിക്കാനാകില്ലന്ന് വേട്ടക്കാരിലൊരാളായ നിലമ്പൂര്‍ സ്വദേശി കെപി ഷാന്‍ പറയുന്നു. മുപ്പതോ നാല്‍പ്പതോ വരുന്ന പന്നിക്കൂട്ടങ്ങള്‍ അര്‍ദ്ധരാത്രികളിലെത്തി വിടിനോടു ചാരിയുള്ള കൃഷിയിടങ്ങള്‍ കുത്തി നിരത്തിയാല്‍ പോലും നിസഹരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...