ദുബൈ: ജോലി ചെയ്യുന്ന കോസ്‍മെറ്റിക് ക്ലിനിക്കില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ച പ്രവാസി യുവതി ജയിലിലായി. സൗന്ദര്യ വര്‍ദ്ധക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബോട്ടോക്സ് ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് 34 വയസുകാരി മോഷ്ടിച്ചത്. ക്ലിനിക്കിന്റെ ഉടമ പോലീസില്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു അന്വേഷണവും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളും. ക്ലിനിക്കില്‍ ജോലി ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജന്‍ വഴിയാണ് മോഷണം സംബന്ധിച്ച വിവരം ഉടമ അറിഞ്ഞത്.
സാധനങ്ങള്‍ മോഷ്ടിച്ച യുവതി സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായിരുന്നു. ഇവര്‍ ഒരു ദിവസം പ്ലാസ്റ്റിക് സര്‍ജനെ വിളിച്ച് തനിക്ക് ക്ലിനിക്കിന് പുറത്ത് ഒരു സ്ഥലത്തുവെച്ച് ബോട്ടോക്സ് ഇഞ്ചക്ഷന്‍ നല്‍കാമോ എന്ന് ചോദിച്ചുവെന്ന് ഡോക്ടര്‍ ഉടമയെ അറിയിച്ചു. യുവതിയുടെ കൈയിലുള്ള സാധനങ്ങള്‍ ക്ലിനിക്കില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. ഇതിന് പിന്നാലെ ക്ലിനിക്കിലെ സാധനങ്ങളുടെ കണക്കെടുക്കാന്‍ ഉടമ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പോഴാണ് ഏകദേശം 21,000 ദിര്‍ഹത്തിന്റെ ഇഞ്ചക്ഷനുകള്‍ കാണാനില്ലെന്ന് മനസിലായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റിസപ്‍ഷനിസ്റ്റ് ഇവ മോഷ്ടിച്ചതാണെന്ന് മനസിലായി. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തെളിവുകളും പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ യുവതിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും മോഷ്ടിച്ച സാധനങ്ങളുടെ വിലയ്ക്ക് തുല്യമായ 21,000 ദിര്‍ഹം പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും വിധിയിലുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































