ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വരുമാനം കുറയും

For full experience, Download our mobile application:
Get it on Google Play

ഫിക്സഡ് ഡെപോസിറ്റിൽ നിക്ഷേപിക്കുന്നവർ സുരക്ഷിതമായ നിക്ഷേപമാണ് ലക്‌ഷ്യം വെക്കുന്നത്. എന്നാൽ എല്ലാ നിക്ഷേപവുമെന്നപോലെ ഇതിലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സ്ഥിര നിക്ഷേപ പദ്ധതികളില്‍ അംഗമാകുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍ താഴേ ചേര്‍ക്കുന്നു.
——-
കാലാവധി
സ്ഥിര നിക്ഷേപ പദ്ധതികളില്‍ ചേരുന്നതിന് മുമ്പെ നിങ്ങളുടെ നിക്ഷേപ കാലാവധി സംബന്ധിച്ച ധാരണയുണ്ടായിരിക്കണം. പൊതുവില്‍ ബാങ്കുകളിലെ എഫ്ഡി നിക്ഷേപിക്കുന്നതിന്റെ കാലാവധി 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണുള്ളത്. കാലാവധി പൂര്‍ത്തിയാകും മുമ്പെ നിക്ഷേപം പിന്‍വലിച്ചാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകനില്‍ നിന്നും പിഴ ഈടാക്കാറുണ്ട്. അതിനാല്‍ കാലാവധി നിശ്ചയിച്ചുറപ്പിക്കാതെ എഫ്ഡി ആരംഭിക്കുകയും പൂര്‍ത്തിയാകും മുന്നെ പിന്‍വലിക്കുകയും ചെയ്താല്‍ ആകെ ലഭിക്കാമായിരുന്ന പലിശ ആദായത്തിലും ഇടിവുണ്ടാകും. വിവിധ കാലാവധിയിലുള്ള എഫ്ഡി പദ്ധതികളായി തുക വിഭജിച്ച് നിക്ഷേപിക്കുന്നതും ഗുണകരമായ സമീപനമാണ്.

പലിശ
ബാങ്കുകള്‍ക്ക് വാഗ്ദാനം ചെയ്യാവുന്ന പലിശകളെ സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഈ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് എത്ര പലിശ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അതാത് ബാങ്കുകളില്‍ നിക്ഷിപ്തമാണ്. അതുകൊണ്ട് വിവിധ ബാങ്കുകള്‍ വ്യത്യസ്ത തോതിലുള്ള പലിശ നിരക്കുകളായിരിക്കും നല്‍കുന്നത്. കാലാവധിയുടെ ദൈര്‍ഘ്യം അനുസരിച്ചും പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ മികച്ച ആദായം ലഭിക്കണമെങ്കില്‍ നിക്ഷേപിക്കുന്നതിന് മുന്നെ നിലവിലുള്ള പലിശ നിരക്കുകളെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പുവരുത്തുക.
——–
സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്)
സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ വരുമാനവും ആദായ നികുതിയുടെ പരിധിയില്‍ വരുന്നുണ്ട്. ഒരു സാമ്പത്തിക വര്‍ഷം 10,000 രൂപയിലധികം പലിശയായി സ്വീകരിക്കുന്നുണ്ടെങ്കില്‍ നികുതി നല്‍കാന്‍ ബാധ്യത നേരിടുകയും സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) ഇനത്തില്‍ പിടിക്കുകയും ചെയ്യും. അതായത്, ആകെ ലഭിക്കുന്ന പലിശ വരുമാനം 10,000 രൂപ കവിഞ്ഞാല്‍ 10% ടിഡിഎസ് ഈടാക്കിയ ശേഷമുള്ള തുകയാകും നിക്ഷേപകന് ബാങ്ക് കൈമാറുകയെന്ന് സാരം. അതേസമയം നിക്ഷേപകന്റെ ആകെ വരുമാനം നികുതി വലയ്ക്കുള്ളില്‍ വരുന്നില്ലെങ്കില്‍ ബാങ്കിന് മുമ്പാകെ 15ജി/എച്ച് വകുപ്പ് പ്രകാരമുള്ള അപേക്ഷ നല്‍കിയാല്‍ പലിശയില്‍ നിന്നും ടിഡിഎസ് ഈടാക്കുകയില്ല.

പലിശ നല്‍കുന്ന ഇടവേള
എഫ്ഡി നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ വരവുവെയ്ക്കുന്ന ഇടവേള സംബന്ധിച്ച ബാങ്കിന്റെ നയം, തുടക്കത്തില്‍ തന്നെ വിശദമായി പരിശോധിക്കണം. സ്ഥിര വരുമാനം ആവശ്യമുള്ളവര്‍ ഇക്കാര്യം നിര്‍ബന്ധമായും വിലയിരുത്തണം. നേരത്തെ ത്രൈമാസ കാലയളവിലോ വാര്‍ഷികാടിസ്ഥാനത്തിലോ ഒക്കെയായിരുന്നു പലിശ വിതരണം ചെയ്തിരുന്നത്. എന്നാല്‍ സമീപകാലത്തായി മാസം തോറും പലിശ വരുമാനം നല്‍കാനും ബാങ്കുകള്‍ തയ്യാറാകുന്നുണ്ട്.
——–
മുതിര്‍ന്ന പൗരന്മാര്‍
പൊതുവിഭാഗത്തില്‍ ഉള്ളവരേക്കാള്‍ വ്യത്യസ്തമായ നിരക്കിലാണ് മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് എഫ്ഡിയിന്മേല്‍ പലിശ നല്‍കുന്നത്. സാധാരണയായി പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.5% വരെ അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...