മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. പലര്‍ക്കും കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നാറുണ്ട്. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്നമാകാം ഇത്. നമ്മുടെ തന്നെ ചില ചില്ലറ അശ്രദ്ധകളാണ് ഇത്തരം പ്രശ്നത്തിന് വഴിയൊരുക്കുന്നത്.
* മുടി കഴുകുമ്പോള്‍ – മുടി കഴുകുമ്പോള്‍ പലരും വളരെ അശ്രദ്ധയോടെയാണ് മുടി കഴുകുന്നത്. അധികം ബലം പ്രയോഗിക്കുകയും വളറെ റഫായി മുടി കൈകാര്യം ചെയ്യുന്നു. ഇതുപോലെ മുടി അമര്‍ത്തിത്തോര്‍ത്തുന്നു. വല്ലാതെ മുടിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്ന തരത്തിലെ ടവല്‍ ഉപയോഗിച്ച് മുടി തുടയ്ക്കുകയും ചെയ്യുന്നു. ഇത്തരം ടവല്‍ മുടിയില്‍ കെട്ടി വെയ്ക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ മുടിയെ ദുര്‍ബലമാക്കുന്നു. നനഞ്ഞു കഴിയുമ്പോള്‍ മുടി കൂടുതല്‍ ദുര്‍ബലപ്പെടുന്നത് സാധാരണയുമാണ്. ഇതെല്ലാം മുടി പോകാനുള്ള കാരണങ്ങളാണ്.
* മുടി കെട്ടിവെച്ച ഉടന്‍ – പലരും മുടി കെട്ടിവെച്ച ഉടനാണ് കുളിയ്ക്കാനായി പോകുന്നത്. വെള്ളത്തിന് കീഴിലായി മുടി അതേ രീതിയില്‍ അഴിച്ചിട്ട് കുളിയ്ക്കുമ്പോള്‍ ജട നേരത്തെയുള്ളത് കൂടുതല്‍ കെട്ടു പിടിയ്ക്കാനും മുടി പൊട്ടാനും പൊഴിയാനുമെല്ലാം സാധ്യത ഏറെയാണ്. ഇതിനാല്‍ കുളിയ്ക്കുന്നതിന് മുന്‍പായി മുടി ചീകി ജട നീക്കിയ ശേഷം മുടി കഴുകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം മുടി പോകാന്‍ സാധ്യതയേറെയാണ്.
* ഷാംപൂ – മുടി വൃത്തിയാക്കാനായി ഷാംപൂ ധാരാളം ഇട്ട് പതപ്പിച്ച് കുളിക്കുന്നവരുണ്ട്. പ്രത്യേകിച്ചും കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കുന്നത്. അതും അളവില്‍ കൂടുതല്‍ ഉപയോഗിയ്ക്കുന്നത് ദോഷം വരുത്തും. മുടി വല്ലാതെ വരണ്ടു പോകുന്നു. ഷാംപൂ ഉപയോഗിയ്ക്കുന്നതിനൊപ്പം കണ്ടീഷണര്‍ കൂടി ഉപയോഗിച്ചില്ലെങ്കില്‍ മുടി പോകാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ചും വരണ്ട് പറന്ന് കിടക്കുന്ന മുടിയാണെങ്കില്‍.
* കുളിയ്ക്കുന്ന രീതിയും – ഇതുപോലെ നാം കുളിയ്ക്കുന്ന രീതിയും മുടി പോകാന്‍ കാരണമാകുന്നു. പലരും ഷവറിന് ചുവട്ടില്‍ നിന്ന് നല്ല ഫോഴ്സിലാണ് വെള്ളം തുറന്നിട്ട് കുളിയ്ക്കുക. വെള്ളം തലയിലേക്ക് കുത്തി വീഴുമ്പോള്‍ മുടിവേരുകളെ ദുര്‍ബലപ്പെടുത്തുവാന്‍ ഇടയാക്കും. പ്രത്യേകിച്ചും മുടിവേരുകള്‍ ദുര്‍ബലമായ മുടിയെങ്കില്‍. ഇത് മുടി പൊഴിയാനുള്ള ഒരു കാരണമാണ്.