വിലകൊടുത്ത് മുഴുപേജ് പരസ്യമുള്ള പത്രം ഇനി വേണോ ? വാര്‍ത്തകള്‍ സൗജന്യമായി വായിക്കുവാന്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ യഥേഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാവിലെ പത്രം കിട്ടിയാല്‍ വാര്‍ത്തയല്ല മുഴുപേജ് പരസ്യമാണ് ഉപഭോക്താവിനെ നോക്കി കൊഞ്ഞനം കാണിക്കുന്നത്. മിക്കപ്പോഴും മുന്‍പേജും രണ്ടാം പേജും ഇങ്ങനെതന്നെയാണ്. വാര്‍ത്തകള്‍ അറിയുവാനാണ് ജനങ്ങള്‍ പണംകൊടുത്തു  പത്രം വാങ്ങുന്നത്. എന്നാല്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെയും അവകാശങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് മിക്ക പത്രങ്ങളും ജനങ്ങളുടെ കയ്യില്‍ എത്തുന്നത്‌. പത്ര വരിക്കാരുടെ എണ്ണം ദിനംപ്രതി കൂപ്പുകുത്തുകയാണ്. എങ്കിലും ഇതൊന്നും അംഗീകരിക്കുവാന്‍ ഒരു പത്രക്കാരും തയ്യാറല്ല. ഇല്ലാത്ത ഏജന്‍സിയുടെ വല്ലാത്ത കണക്കുകള്‍ കാണിച്ച് തങ്ങളുടെ വരിക്കാരുടെ എണ്ണം പെരുപ്പിച്ചുകാണിക്കുകയാണ് പത്രമുത്തശ്ശിയും മുത്തശ്ശനും മക്കളും കൊച്ചുമക്കളുമൊക്കെ.

പത്രത്തില്‍ അച്ചടിച്ചുവരുന്ന പഴഞ്ചന്‍ വാര്‍ത്തയോട് ജനങ്ങള്‍ക്ക്‌ ആഭിമുഖ്യം ഒട്ടുംതന്നെയില്ല. ഓണ്‍ലൈന്‍ ചാനലുകള്‍ ഇന്ന് ഏറെ ജനകീയമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ന്യൂസ് പോര്‍ട്ടലുകളും നിമിഷനേരം കൊണ്ട് വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കുന്നു. ലോകത്തെവിടെനിന്നും ഈ വാര്‍ത്തകള്‍ കാണുകയും വായിക്കുകയും ചെയ്യാം, ഇന്റര്‍നെറ്റ് വേണമെന്നുമാത്രം. പത്രങ്ങള്‍ക്ക് താലൂക്ക്, ജില്ലകള്‍ തിരിച്ച് പ്രത്യേക പേജുകളും എഡീഷനുകളുമുണ്ട്. അതുകൊണ്ടുതന്നെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഓരോ പ്രദേശത്തിനും പ്രത്യേകം പ്രത്യേകം ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാ വാര്‍ത്തകളും ഒരാള്‍ക്ക്‌ അറിയുവാന്‍ കഴിയില്ല. ഇവിടെയാണ്‌ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രസക്തി. എയര്‍ ചെയ്യപ്പെടുന്ന (പ്രസിദ്ധീകരിക്കപ്പെടുന്ന) വാര്‍ത്തകള്‍ക്ക് താലൂക്കോ ജില്ലയോ എഡീഷനുകളോ പ്രത്യേകമില്ല. അതുകൊണ്ടുതന്നെ ഏതുവാര്‍ത്തയും എല്ലാവരിലേക്കും എത്തും.

പത്ര – ടി.വി മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ ചാനലുകള്‍ കാണുവാന്‍ വരിസംഖ്യ നല്‍കേണ്ടതുണ്ട്. കൂടാതെ അലോസരപ്പെടുത്തുന്ന പരസ്യങ്ങളും വ്യാപകമാണ്. എന്നാല്‍ മറ്റുള്ള പല ഓണ്‍ലൈന്‍ ചാനലുകളും കാണുന്നതിന് വരിസംഖ്യ ഒന്നും നല്‍കേണ്ടതില്ല. പരിമിതമായ നിലയില്‍ ഡിസ്പ്ലേ ചെയ്യുന്ന പരസ്യത്തില്‍ നിന്നുള്ള വരുമാനം മാത്രമാണ് മിക്ക ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെയും പ്രവര്‍ത്തനത്തിന് ആധാരം. പത്തനംതിട്ട മീഡിയയും ഇപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. വായനക്കാരില്‍നിന്നും വരിസംഖ്യയോ മറ്റേതെങ്കിലും തുകയോ ഇടാക്കുന്നില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നത്. ന്യൂസ് പോര്‍ട്ടലില്‍ എയര്‍ ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ടെലഗ്രാം ചാനലിലൂടെയും ലഭിക്കും. കൂടാതെ പത്തനംതിട്ട മീഡിയയുടെ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യവുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്. പത്തനംതിട്ട മീഡിയയെക്കുറിച്ച് കൂടുതല്‍ അറിയുവാനും വായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും 94473 66263, 85471 98263 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...