വർക്കലയിൽ ഡോക്ടർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വ​ർ​ക്ക​ല: വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​മ്മ​രു​തി ചാ​വ​ടി​മു​ക്ക് സ​മീ​റ​മ​ൻ​സി​ലി​ൽ മു​നീ​ർ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രോ​ഗി​യാ​യ മാ​താ​വി​നെ ചി​കി​ത്സി​ച്ചു​വ​ന്ന വ​നി​ത​ഡോ​ക്ട​റെ ല​ഹ​രി​യി​ലാ​യി​രു​ന്ന മു​നീ​ർ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെയ്തതാണ് ഇയാൾക്കെതിരെയുള്ള പരാതി. ഇ​യാ​ളെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണ​നി​യ​മ​പ്ര​കാ​ര​മാ​ണ് വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ ന​ട​ത്തി​യി​ട്ടും മാ​താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​ന്റെ കാ​ര​ണം

അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ മു​നീ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത ഡോ​ക്ട​റോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും കൈ​യേ​റ്റ​ത്തി​ന് ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ പ്ര​കോ​പി​ത​നാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ ഭ​യ​ന്നു​പോ​യ ഡോ​ക്ട​ർ സെ​ക്യൂ​രി​റ്റി​യെ സ​ഹാ​യ​ത്തി​ന്​ വി​ളി​ക്കു​ക​യും ഉ​ട​ൻ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോലീ​സ് എ​ത്തി ബ​ലം പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ അ​യി​രൂ​ർ സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് മു​നീ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം ; പച്ചാളം സ്വദേശി അറസ്റ്റിൽ

0
കൊച്ചി : ഹൈക്കോടതി ജഡ്ജിയെ അസഭ്യം വിളിച്ച യുവാവ് അറസ്റ്റിൽ. പച്ചാളം...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

ജമ്മുകശ്മീരിൽ പൊലീസുകാരൻ വെടിയേറ്റുമരിച്ചു ; തീവ്രവാദി ആക്രമണമെന്ന് സൂചന

0
ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പോലീസുകാരൻ വെടിയേറ്റ് മരിച്ചു. തീവ്രവാദിയാക്രമണം...

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...