ശമ്പളം 70,000 രൂപ, പക്ഷേ ജോലിക്ക് ഹാജരായില്ല ; പി.ജി പഠനത്തിന് പോയ എം.എൽ.എയുടെ ബന്ധുവായ ഡോക്ടർക്കെതിരെ കടുത്ത നടപടി

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: സർക്കാർ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാൽ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ക‍ർണാടകയിലെ കോൺ​ഗ്രസ് എംഎൽഎയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറ​ഗലിനെയാണ് മെഡിക്കൽ ഓഫീസറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്. ജോലിക്ക് ഹാജരാകാതെ മാസങ്ങളോളം ശമ്പളം കൈപ്പറ്റിയ ഡോ. അങ്കിത, ഈ സമയം സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തിവരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.ബാ​ഗൽകോട്ട് എംഎൽഎയായ ഉമേഷ് മേട്ടിയുടെ അനന്തരവളാണ് ഡോ. അങ്കിത.

സംസ്ഥാന സർക്കാരിന് കീഴിലുള്ള ബാ​ഗൽകോട്ടിലെ നമ്മ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസറായിരുന്നു ഇവർ. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ അങ്കിത ക്ലിനിക്കിൽ ജോലിക്ക് ഹാജരായിരുന്നില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഇക്കാലയളവിൽ 70,000 രൂപ പ്രതിമാസ ശമ്പളം കൃത്യമായി കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
നമ്മ ക്ലിനിക്കിൽ ഡോക്ടറുടെ സേവനം മുടങ്ങിയതോടെ ബാ​ഗൽകോട്ട് ജില്ലാ പഞ്ചായത്ത് സിഇഒ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് മെഡിക്കൽ ഓഫീസറായി ശമ്പളം വാങ്ങുന്ന ഡോക്ടർ, ഇതേസമയം തന്നെ സ്വകാര്യ മെഡിക്കൽ കോളേജിൽ പിജി പഠനം നടത്തുന്നതായി കണ്ടെത്തിയത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്; ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള നിയമോപദേശം മറ്റന്നാൾ ലഭ്യമാകും

0
കൊച്ചി: മാസപ്പടി കേസിൽ ഇഡി റിപ്പോട്ടിന്മേൽ നിയമോപദേശം മറ്റന്നാൾ നൽകും. ഇതിൻ്റെ...

വാഹന മോഷണ സംഘം അടൂർ പോലീസിന്റെ പിടിയിൽ ; ലഹരിവസ്തുക്കളും കണ്ടെടുത്തു

0
പത്തനംതിട്ട: വാഹന മോഷണ സംഘം അടൂർ പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ വെൺമണി...

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സംഭവം;20-ാം പ്രതിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിച്ച് കോടതി

0
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ളവ് അനുവദിച്ച് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി...

അളവിൽ കവിഞ്ഞ മദ്യശേഖരം പിടികൂടിയ സംഭവം; ആന്റോ അഗസ്റ്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും

0
വയനാട്: അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ ആന്റോ അഗസ്റ്റിനെതിരെ...