ചൂടില്‍ നിന്ന് മോചനം നേടാന്‍ കാറില്‍ ചാണകം പൂശി ഹോമിയോ ഡോക്ടര്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും ഇപ്പോള്‍ കൊടും വേനലില്‍ ചുട്ടുപൊള്ളുകയാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സൂര്യാഘാതം ഒഴിവാക്കാന്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശവുമുണ്ട്. അതിനിടയില്‍ ചൂടില്‍ നിന്ന് മോചനം നേടാന്‍ തന്റെ കാറില്‍ ചാണകം പൂശിയിരിക്കുകയാണ് ഹോമിയോ ഡോക്ടര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. അങ്ങനെ ചെയ്താല്‍ കാറില്‍ തണുപ്പ് നിലനില്‍ക്കുമെന്നാണ് ഡോക്ടര്‍ സുശീല്‍ സാഗര്‍ വിശ്വസിക്കുന്നത്. മാരുതി ഓള്‍ട്ടോ 800ലാണ് ഡോക്ടര്‍ ചാണകം പൂശിയത്. കാറിന്റെ ബംപറിലും മുന്നിലേയും പിന്നിലേയും ലൈറ്റുകളിലും ഒഴികെ ചാണകം തേച്ചിട്ടുണ്ട്.

കാറിനുള്ളില്‍ സാധാരണ താപനില നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണ് ചാണകമെന്നാണ് ഇയാളുടെ അവകാശവാദം. ചാണകം ചൂടിനെ പ്രതിരോധിക്കുന്നതിനാല്‍ കാറിനുള്ളില്‍ ചൂട് വരില്ലെന്നും ഡോക്ടര്‍ പറയുന്നു. കൂടാതെ എസി അലര്‍ജിയുള്ളവര്‍ക്ക് എസി ഓണാക്കാതെ സുഗമമായി കാറില്‍ യാത്ര ചെയ്യാമെന്നും സുശീല്‍ സാഗര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...