ശ്രീനാഥ് ഭാസിക്കും ഷെയിനിനും വിലക്ക് ; മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും മലയാള സിനിമയില്‍ വിലക്ക്. ഇരുവരുമായി സഹകരിച്ച് പോകാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’യും ഫെഫ്കയും മറ്റ് സിനിമാ സംഘടനകളും വ്യക്തമാക്കി. ഇരു താരങ്ങളെയും ഇനി ജോലിയ്ക്കായി വിളിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്‍മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മ്മാതാവ് രഞ്ജിത്ത് പറഞ്ഞു.

മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കാനാവില്ല. മലയാള സിനിമാ രംഗത്ത് മയക്കുമരുന്നിന് അടിമകളായ വേറെയും നടന്മാരുണ്ടെന്ന് സംഘടന ആരോപിച്ചു. അവരുമായും സഹകരിക്കില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...