Monday, March 17, 2025 3:17 pm

ഭാര്യയ്ക്ക് കോവിഡ്, പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെ സ്രവം : ഡോക്ടർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിം​ഗ്രൗലിയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം വിവാഹത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ ഡോക്ടറായ ഇദ്ദേ​ഹം അനുമതിയില്ലാതെയാണ് ലീവെടുത്തത്. പിന്നീട് ഭാര്യയ്ക്ക് കോവിഡ് രോ​ഗലക്ഷണങ്ങൾ പ്രകടമായി. അതിനെ തുടർന്ന് ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തിൽ പങ്കെടുത്ത കാര്യം അധികൃതരിൽ നിന്ന് മറച്ചുവെയ്ക്കാൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. സിം​ഗ്രോലിയിലെ ഖുത്തർ ആരോ​ഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞൻ സിം​ഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കിഴക്കൻ യുപിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാം​ഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ‌ പോയത്. ജൂൺ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി.

എന്നാൽ തിരികെയെത്തിയതിന് ശേഷം ക്വാറന്റീനിൽ കഴിയാൻ കൂട്ടാക്കാതെ ഡ്യൂട്ടി തുടരുകയാണ് ചെയ്തത്. പിന്നീട് ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ‌ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോക്ടറുൾപ്പെടെയുള്ളവർ‌ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.

പകർച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് ചികിത്സ പൂർത്തിയാക്കിയാലുടൻ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ബൈധാൻ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോ​ഗസ്ഥൻ അരുൺ പാണ്ഡെ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചന്ദനപ്പള്ളിയിൽ കാട്ടുപന്നികള്‍ കട നശിപ്പിച്ചു

0
കൊടുമൺ : ചന്ദനപ്പള്ളിയിൽ കടയുടെ ഗ്ലാസ് തകർത്ത് ഉള്ളിൽ കടന്ന...

കണ്ണപുരം ഗ്രാമ പഞ്ചായത്ത് അതിദാരിദ്ര്യമുക്തം : പ്രഖ്യാപനവുമായി മന്ത്രി

0
കണ്ണൂർ: കണ്ണൂരിലെ കണ്ണപുരം ഗ്രാമ പഞ്ചായത്തും അതിദാരിദ്ര്യമുത കേരളമെന്ന പാതയിലേക്ക് എത്തിയിരിക്കുന്നു....

ഒന്നര പവന്റെ മാല കുളത്തില്‍ നഷ്‌ടമായി ; മുങ്ങിയെടുത്ത്‌ പത്തനംതിട്ട സ്‌കൂബാ ടീം

0
അടൂര്‍ : ബന്ധുവിന്റെ പിറന്നാളില്‍ സംബന്ധിക്കാനെത്തിയ യുവാവിന്റെ ഒന്നര പവന്റെ...

ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം പിന്‍വലിച്ചു

0
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കാനുള്ള മാനദണ്ഡം സര്‍ക്കാര്‍ പിൻവലിച്ചു. ഓണറേറിയം...