കൊവിഡ് 19 : ഡല്‍ഹിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് റെസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ കൊവിഡ് -19 യൂണിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു പുരുഷ ഡോക്ടറാണ്, മറ്റൊരാള്‍ ബയോകെമിസ്ട്രി വിഭാഗത്തിലെ മൂന്നാം വര്‍ഷ വനിതാ പിജി വിദ്യാര്‍ത്ഥിനിയാണ്. ഇവര്‍ക്ക് വിദേശ യാത്രാ ചരിതമുണ്ട്. ഇരുവരും കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. അവരുടെ പരിശോധനാ ഫലങ്ങള്‍ രണ്ട് ദിവസം മുന്‍പാണ് പോസിറ്റീവായത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇരുവരും ചികിത്സയിലാണ്.

അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാ ഡോക്ടര്‍മാരെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ, ഇവരിലൊന്നും കൊറോണ കൊറോണ വൈറസ് അണുബാധയ്ക്ക് പോസിറ്റീവ് ഫലം ലഭിച്ചിട്ടില്ല. എല്ലാവരോടും അവരുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 1,637 കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 38 പേര്‍ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....